Malayalam»Movies»Bangalore Days»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • അജു, ദിവ്യ, കുട്ടന്‍- കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളാണിവര്‍. സൗഹൃദത്തിനു മുന്‍പില്‍ ഒന്നും വിലങ്ങില്ലാത്തവര്‍. അവരുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു എഴുത്തുകാരി ആഴ്ന്നിറങ്ങിയപ്പോള്‍ കിട്ടിയ മുത്താണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം. അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരിയുടെ ആദ്യ കമേഴ്‌സ്യല്‍ ചിത്രമാണ് ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞാഴ്ച വരെ മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു. എന്നാലിപ്പോള്‍ മഞ്ജുവില്‍ അത് അഞ്ജലി ഏറ്റെടുത്തിരിക്കുന്നു. പ്രേക്ഷകരെ തിരിച്ചറിയാന്‍ കഴിയുന്നൊരു സംവിധായകനു മാത്രമേ ഇപ്പോഴത്തെ കാലത്ത് വിജയിക്കാന്‍ കഴിയൂ. സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്നതുകൊണ്ടുമാത്രം ഒരു ചിത്രവും വിജയിക്കില്ലെന്ന് ഇതിനു മുന്‍പ് റിലീസ് ചെയ്ത ചിത്രം തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്നത്തേ കേരളത്തില്‍ പ്രേക്ഷകരില്‍ 70 ശതമാനവും യുവാക്കളാണെന്ന് തിരിച്ചറിഞ്ഞ അഞ്ജലിമേനോന് അവരുടെ ഇഷ്ടത്തിലൊരു ചിത്രമൊരുക്കാന്‍ സാധിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X