വിമര്‍ശനാത്മക നിരൂപണം

    • ചില സംവിധായകര്‍ക്കൊരു നിലവാരമുണ്ട്. എത്ര നല്ല താരത്തെകിട്ടിയാലും എത്ര കിടിലന്‍ തിരക്കഥയായാലും സ്വന്തം നിലവാരത്തില്‍ നിന്നു വിട്ടുവീഴ്ച ചെയ്യില്ല എന്ന പിടിവാശി. അത്തരം പിടിവാശിയുള്ള സംവിധായകനാണ് ജോണി ആന്റണി എന്ന് ഉറപ്പിക്കാവുന്നതാണ് ഭയ്യ ഭയ്യ എന്ന ചിത്രം. ഹാസ്യതാരങ്ങളായ സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഗ്രിഗറി എന്നിവരൊക്കെയുണ്ടായിട്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പറ്റിയ ചിത്രമായില്ല ഭയ്യ ഭയ്യ. ആദ്യചിത്രമായ സിഐഡി മൂസയില്‍ നിന്നു ഒരു പണത്തൂക്കം മുന്നോട്ടുപോകാന്‍ സംവിധായകനായ ജോണി ആന്റണിക്കു കഴിഞ്ഞില്ല എന്നതാണു എടുത്തുപറയേണ്ട പ്രത്യേക. കഴിഞ്ഞ ചിത്രമായ മമ്മൂട്ടി നായകനായ താപ്പാനയുടെയും ഗതി ഇതുതന്നെയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കിട്ടിയിട്ടും ചിത്രം വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇനിയും ഇത്തരം ചിത്രങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജോണി ആന്റണിക്ക് തമിഴ് സിനിമയിലേക്കു കളംമാറ്റുന്നതായിരിക്കും നല്ലത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X