സിബിഐ 5 കഥ/ സംഭവവിവരണം

    എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം  ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് സിബിഐ 5. ജാഗ്രത എന്ന രണ്ടാം ഭാഗത്തിന് ശേഷം സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ മൂന്നും നാലും ഭാഗങ്ങള്‍ കൂടി പുറത്തുവന്നു.

    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു നടനും ഇതുവരെ ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. സി ബിഐയുടെ അഞ്ചാം ഭാഗം ഇറങ്ങുന്നതോടെ ആ ചരിത്രനേട്ടത്തിന് മമ്മൂട്ടി ഉടമയാകും. അടിപിടിയോ നെടുന്‍ നീള സംഭാഷണങ്ങളോ ഇല്ലാതെയാണ് സിബിഐ ചിത്രങ്ങളെല്ലാം വിജയിച്ചത്. എല്ലാ ചിത്രത്തിന്റെയും  ക്ലൈമാക്‌സില്‍  ഒരു രഹസ്യം ഒളിപ്പിച്ചുവെച്ചാണ് ചിത്രങ്ങളെല്ലാം പ്രദര്‍ശനത്തിനെത്തിയത്.  അതുകൊണ്ടുതന്നെ ചിത്രത്തിന്റെ നാലു ഭാഗങ്ങള്‍ ഇറങ്ങിയിട്ടും പരമ്പരചിത്രത്തിന്റെ ആവര്‍ത്തന വിരസത പ്രേക്ഷകരെ ബാധിച്ചിട്ടില്ല.
    **Note:Hey! Would you like to share the story of the movie സിബിഐ 5 with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X