വിമര്‍ശനാത്മക നിരൂപണം

    • ശ്രീനിവാസന്റെ മികച്ച തിരക്കഥകളിലൊന്നായ അഴകിയ രാവണിനില്‍ അംബുജാക്ഷന്‍ രണ്ടരമിനിട്ടുകൊണ്ട് പറയുന്ന തയ്യല്‍ക്കാരന്റെയും വിറകുവെട്ടുകാരന്‍ സുമതിയുടയും പ്രണയകഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ, രണ്ട് മണിക്കൂര്‍ പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ചിറകൊടിഞ്ഞ കിനാവുകള്‍ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ സ്പൂഫ് മൂവി, മുന്‍ മാതൃകകളില്ലാത്ത ചലച്ചിത്രാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഗുരുവിനോ അച്ഛനോ അളിയനോ അല്ല, കാശുമുടക്കി ഈ ചിത്രം കാണാന്‍ ധൈര്യം കാണിക്കുന്ന പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങുന്നത്. അവിടെ തന്നെ വ്യക്തമാണല്ലോ സിനിമയുടെ തലം ഏതാണെന്ന്. മലയാള സിനിമകളില്‍ കണ്ട് വരുന്ന ക്ലീഷേകളും പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന രംഗങ്ങളും ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച് ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയാണു സിനിമ!
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X