ഡാന്‍സ് ഡാന്‍സ് (2017)
Release date
16 Jun 2017
genre
ഡാന്‍സ് ഡാന്‍സ് കഥ/ സംഭവവിവരണം
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ ഫെയിം റംസാനെ നായകനാക്കി നിസാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാന്‍സ് ഡാന്‍സ്. അച്ചുക്കുട്ടി ഫിലിംസിന്റെ ബാനറില്‍ രാജു ആന്റണിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഡാന്‍സര്‍ മൈക്കിള്‍ ജാക്സന്റെ മരണദിവസം, കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഒരു കുട്ടി ജനിക്കുന്നു. അവന് ജാക്സന്റെ ആരാധകരായ മാതാപിതാക്കള്‍ മൈക്കിള്‍ എന്ന് പേരിട്ടു. വളര്‍ന്നു വലുതായപ്പോള്‍ മൈക്കിള്‍ നല്ലൊരു നര്‍ത്തകനായി. നര്‍ത്തകനായ മൈക്കിളിന്റെ കഥ പറയുകയാണ് ഡാന്‍സ് ഡാന്‍സ് എന്ന ചിത്രം.
സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്, സുധീര്‍ കരമന, ഗണേഷ് കുമാര്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കൊല്ലം സിറാജ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, വിമല്‍ രാമങ്കരി, ശശിധരന് മടപ്പള്ളി എന്നിവരുടെ വരികള്‍ക്ക് ജയപ്രകാശ് കെ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് യേശുദാസ്, വിജേഷ് ഗോപാല്‍, നിമ്മി രാജീവ്, വില്‍സണ്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
**Note:Hey! Would you like to share the story of the movie ഡാന്‍സ് ഡാന്‍സ് with us? Please send it to us ([email protected]).