Malayalam»Movies»Eesho»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • ഒ.ടി.ടി ക്ക് വേണ്ടി തട്ടിക്കൂട്ടി നിർമിച്ച ഒരു സിനിമയായി മാത്രമേ ഈശോയെ കണക്കാക്കാവൂ. അതിൽ കൂടുതലായി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒന്നും തന്നെ തൽക്കാലം സിനിമയിൽ ഇതുവരെയും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വെറുതെ കണ്ടിരിക്കാവുന്ന സിനിമ മാത്രമായി ഈശോയെ ചുരുക്കാം.
    • സസ്പെൻസുകളുടെ ബഹളമില്ലാത്ത, ത്രില്ലർ ഗണത്തിൽപെടുന്ന ഒരു സിനിമയാണിത്. പച്ച മനുഷ്യരുടെ കഥ പറയുന്ന സിനിമ കുടുംബ പ്രേക്ഷകർക്ക് വൈകാരികമായ അനുഭവമാകും.
    • ഒടിടി റിലീസ് ആയതുകൊണ്ട് രണ്ടാമതൊന്ന് ചിന്തിക്കാതെ എല്ലാ പ്രേക്ഷകര്‍ക്കും കണ്ടുനോക്കാവുന്ന ചിത്രമാണ് ഈശോ, ക്വാളിറ്റിയില്‍ സോണി ലൈവ് ഇത്തവണയും നിരാശപ്പെടുത്തില്ലെന്ന് ചുരുക്കം. നിത്യേന നമ്മള്‍ കാണാറുള്ള പത്രവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ടൈറ്റില്‍സ് തെളിയുന്നത് മുതല്‍ പ്രേക്ഷകരെ വിഷയത്തോട് ചേര്‍ത്തുനിര്‍ത്താന്‍ നാദിര്‍ഷായ്ക്ക് കഴിഞ്ഞിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X