Malayalam»Movies»Ennum Eppozhum»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, സത്യന്‍ അന്തിക്കാട്.. ഇതു തന്നെയായിരുന്നു എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ഏറ്റവും പ്രത്യേകതയും. ഈ മൂന്നുപേരും ആദ്യമായി ഒന്നിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയും എന്നും എപ്പോഴും കാണാന്‍ കൊതിക്കും. അതുതന്നൊയിരുന്നു ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് കേരളം അടുത്തെങ്ങും കാണാത്തൊരു തിരക്കനുഭവപ്പെട്ടതും. ചിത്രം കാണാനെത്തിയവര്‍ അതി ഗംഭീരമായൊരു ചിത്രം കണ്ട സംതൃപ്തിയോടെയല്ലെങ്കിലും നല്ലൊരു കുടുംബ ചിത്രം കണ്ട സന്തോഷത്തോടെയാണ് മടങ്ങുന്നത്. വര്‍ഷങ്ങള്‍ ഇത്രയൊക്കെയായിട്ടും കുടുംബപ്രേക്ഷകരുടെ പള്‍സ് അറിയാന്‍ കഴിയുന്ന സംവിധായയകന്‍ തന്നെയാണ് താനെന്ന് സത്യന്‍ അന്തിക്കാട് തെളിയിക്കുകയാണ്. മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ഒന്നിക്കുമ്പോഴുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട് ഈ ചിത്രത്തില്‍. ഏറെക്കാലത്തിനു ശേഷം ശാന്തനായൊരു മോഹന്‍ലാലിനെ കണ്ടു. മുന്‍പൊക്കെ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ കാണുന്നതുപോലെ തമാശക്കാരനായൊരു ലാലിനെ. ദൃശ്യത്തിനു ശേഷം ലാല്‍ സാധാരണക്കാരനായൊരു വേഷം ചെയ്തിരിക്കുകയാണ് ഇതില്‍. വിനീത് എന്‍ പിള്ള എന്ന വനിതാ മാഗസിന്‍ ജേര്‍ണലിസ്റ്റ് ആയി. തന്റെ ഭാഗം ഭംഗിയാക്കാന്‍ ലാലിനു സാധിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X