വിമര്‍ശനാത്മക നിരൂപണം

    • ഇയ്യോബിന്റെ പുസ്തകം എന്ന പുതിയ ചിത്രം കണ്ട ശേഷം അമല്‍ നീരദ് എന്ന ചായാഗ്രാഹകനെയാണോ സംവിധായകനെയോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയെന്നൊരു ചോദ്യം ഉന്നയിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാകും. കാരണം ഒരാളിലെ തന്നെ രണ്ടു കലാകാരന്‍മാര്‍ പരസ്പരം മല്‍സരിച്ചൊരുക്കിയ ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം എന്നുറപ്പിച്ചു പറയാന്‍ കഴിയും. മലയാള സിനിമ പുതിയൊരു ട്രന്‍ഡിലേക്കു കടക്കുന്നതിന്റെ സൂചനയാണ് ഈ ചിത്രം. തീര്‍ച്ചയായും നിറഞ്ഞ മനസ്സോടെ കണ്ടിരിക്കാവുന്ന ചിത്രം. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിനു ശേഷം മൂന്നാറിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നുപോകാതെ കാമറാമാന്‍ ഒപ്പിയെടുത്തിരിക്കുകയാണിവിടെ.

      ഫഹദ് ഫാസില്‍ എന്ന നായകനണോ ജയസൂര്യ എന്ന വില്ലനാണോ ഈ ചിത്രത്തില്‍ നിങ്ങള്‍ കൂടുതല്‍ മാര്‍ക്കിടുക എന്നു ചോദിച്ചാലും കുഴങ്ങിപ്പോകും. അഭിനയിച്ച താരങ്ങളെല്ലാം ഒരേപോലെ തിളങ്ങിയ ചിത്രം അടുത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല. ഇയ്യോബിന്റെ ജീവിതം വിവിധ കാലഘട്ടത്തിലൂടെ അവതരിപ്പിച്ച ലാലിനെ നടനെയും കയ്യടിക്കാതെ വയ്യ. വിനായകന്‍, ചെമ്പന്‍ വിനോദ്, ജിനു ജോസഫ്, പത്മപ്രിയ, ഇഷാ ഷെര്‍വാണി, ലെന എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും സിനിമ തീര്‍ന്നാലും പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X