Malayalam»Movies»Jo And The Boy»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് ബാനറിന്റെ കീഴില്‍ ആലീസ് ജോര്‍ജ് നിര്‍മ്മിച്ച ചിത്രമാണ് ജോ ആന്‍ഡ് ദി ബോയ്. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്നിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും. മഞ്ജു വാര്യരും സനൂപുമാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങള്‍. കോമിക്കല്‍ എന്റര്‍ടൈനര്‍ എന്ന രീതിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മഞ്ജു എത്തിയപ്പോള്‍ പ്രായത്തിനും പക്വതയ്ക്കും ഇണങ്ങുന്ന ചിത്രങ്ങളാണോ തിരഞ്ഞെടുക്കുന്നത് എന്ന് ഈ ചിത്രത്തിലും തോന്നിപോകും. ചിത്രത്തില്‍ കുട്ടിത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുവിന് കഥാപാത്രങ്ങളെ ഗൗവരത്തോടെ തിരഞ്ഞെടുക്കുന്നതാകും ഭാവിയില്‍ നല്ലത്. ആവിഷ്‌ക്കാര ഭംഗികൊണ്ട് മാത്രം പിടിച്ചു നിന്ന ചിത്രമാണ് റാണി പത്മിനി, ആ ചിത്രത്തിലും മഞ്ജുവിന്റെ റോള്‍ എടുത്തു പറയത്തക പ്രശംസനീയമല്ല. ഈ ചിത്രത്തിലും അത് തന്നെ ആവര്‍ത്തിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X