Malayalam » Movies » Karnan » Story

കര്‍ണന്‍

സാഹിത്യ രൂപം

History

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Jan 2019
കഥ/ സംഭവവിവരണം
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണ്ണന്‍. തുടക്കത്തില്‍ പൃത്വി രാജാണ് ചിത്രത്തില്‍   മുഖ്യ കഥാപാത്രത്തെ  അവതരിപ്പിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2016 ലാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നത്. ഒപ്പം സിനിമയിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. എന്നാല്‍ ചിയാന്‍ വിക്രമാണ് ചിത്രത്തില്‍ കര്‍ണ്ണനായി എത്തുന്നത്. 

കര്‍ണനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സംവിധായകന്‍ തന്നെയാണ് പുറത്ത് വിട്ടത്. 2019 ല്‍ റിലീസിനെത്തിക്കാന്‍ പോവുന്ന സിനിമയുടെ ചിത്രീകരണം 2018 ഒക്ടോബറില്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാവീര്‍ കര്‍ണ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഹിന്ദിയിലാണ് നിര്‍മ്മിക്കുന്നത്. ഒപ്പം ഇന്ത്യയിലെ പലഭാഷകളിലും സിനിമ പുറത്തിറക്കും. 2019 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ബിഗ് ബജറ്റ് സിനിമയായി നിര്‍മ്മിക്കുന്ന കര്‍ണന്റെ മുതല്‍ മുടക്ക് 300 കോടി രൂപയാണ്. യൂണൈറ്റഡ് കിങ്ഡം, ന്യൂയേര്‍ക്ക് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam