കട്ടപ്പനയിലെ ഋത്വിക് റോഷന്‍ (U)

സാഹിത്യ രൂപം

Comedy

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

18 Nov 2016
കഥ/ സംഭവവിവരണം
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ചിത്രം ഒരു കോമഡി എന്റടെയ്‌നറാണ്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രയാഗ മാര്‍ട്ടിനും മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജോമോളുമാണ് ചിത്രത്തിലെ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്. ഒരു ചെറിയ ഇടവേളക്കു ശേഷം സലിം കുമാര്‍ അഭിനയിക്കുന്ന സിനിമകൂടെ ആണ് ഇത്. സലിം കുമാര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം തന്നെയാണ് അവതരിപ്പിക്കുന്നത്. 

ഇവരെ കൂടാതെ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ സിജു വില്‍സണ്‍, രാഹുല്‍ മാധവ്, ധര്‍മ്മരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥ ഒരുക്കിയ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്. ശ്യാം ദത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

നാഡ് ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മിചിരിക്കുന്നത്.  തൊടുപുഴയിലായിരുന്നു  ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam