Malayalam»Movies»KL 10»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • തിരോന്തോരങ്കാര്‍ക്കുവേണ്ടി രാജമാണിക്യം, തൃശ്ശൂരിലെ ഗെടികള്‍ക്ക് വേണ്ടി പ്രാഞ്ചിയേട്ടന്‍ ആന്റ് സെന്റ്, കൊച്ചിയിലെ മച്ചാന്മാര്‍ക്ക് വേണ്ടി ഹണീ ബി, ഇനി മലപ്പുറത്തെ മൊഞ്ചന്മാര്‍ക്കും മൊഞ്ചത്തിമാര്‍ക്കും പറയാം, കെഎല്‍10 പത്ത് ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന്. കേരളത്തിലെ പത്താമത്തെ ജില്ലയായ മലപ്പുറത്തിന് മാത്രമായ ഒരു കഥ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. കെഎല്‍10 പത്തിലെ പുതുമ എന്താണെന്ന് ചോദിച്ചാല്‍ അതാണ്.

      അധികമാരും അറിയാത്ത, മലപ്പുറത്തെ ഒരു ചെറിയ ഗ്രാമത്തിലെ കഥ, മലപ്പുറത്തുകാരുടെ ഭാഷയില്‍, വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള മാപ്പിളപാട്ടിന്റെ അകമ്പടിയോടെ പറയുന്ന ഫുട്‌ബോള്‍-പ്രണയ-സൗഹൃദ ചിത്രമാണ് നവാഗതനായ മുഹ്‌സിന്‍ പരാരി ഒരുക്കിയ കെഎല്‍10 പത്ത്. ശ്രീനാഥ് ഭാസി അവതരിപ്പിയ്ക്കുന്ന സാങ്കല്‍പിക കഥാപാത്രത്തിന്റെ വിവരണത്തിന്റെ അകമ്പടിയോടെയാണ് ചിത്രം തുടങ്ങുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X