Malayalam»Movies»Kohinoor»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • 1988 ല്‍ നടക്കുന്ന കുറച്ച് സംഭവവികാസങ്ങള്‍. തട്ടിപ്പും വെട്ടിപ്പുമൊക്കെയായി നടക്കുന്ന കുറച്ചാളുകള്‍. അവര്‍ ചേരിതിരിഞ്ഞ് ഒരു ദൗത്യം ഏറ്റെടുക്കുന്നു. ഒടുവില്‍ വിജയം ആര്‍ക്ക് ? കോഹിനൂരിന്റെ രത്‌നച്ചുരുക്കം ഇതാണ്. ആരെയും പ്രത്യേകിച്ച് കള്ളനെന്ന് സംബോധന ചെയ്യുന്നില്ലെങ്കിലും കുറച്ച് കള്ളന്മാരുടെ കഥയാണ് കൊഹിനൂര്‍. ഇവര്‍ക്കിടയിലേക്ക് ഒരു പെരുങ്കള്ളന്‍ കൂടി എത്തുന്നതോടെ അലസരായി പല വഴിക്ക് നടന്ന ഇവര്‍ക്ക് ഒരു ലക്ഷ്യമുണ്ടാകുന്നു. കളവിലേക്ക് സിനിമയെ നേരിട്ട് കയറ്റി വിടാതിരിക്കാനാവണം കുറച്ച് കോമഡിയും റോമാന്‍സും ഒക്കെ ചേര്‍ത്ത് ഒരു അടിസ്ഥാന ശില ആദ്യ പകുതിയില്‍ ഒരുക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചത്. അത് വിജയിച്ചോ? അല്പം ഇഴഞ്ഞു നീങ്ങുന്നതായിരുന്നു ആദ്യ പകുതിയെങ്കിലും രണ്ടാം പകുതിയിലേക്കെത്തിയതോടെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും കൊണ്ട് നിറഞ്ഞു. ട്വിസ്റ്റല്പം അധികമാണെങ്കിലും അതൊരിക്കലും പ്രേക്ഷകരെ ബോറടിപ്പിയ്ക്കുന്നില്ല.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X