Malayalam»Movies»Kumbasaram»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • നമ്മുടെ ഉള്ളിലെല്ലാം ചില തെറ്റുകളുണ്ടാവും. സാഹചര്യം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്ന തെറ്റുകള്‍. ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ മനസ്സിന് വലിയൊരു സമാധാനം കിട്ടും. അങ്ങനെ ഒരു കുമ്പസാരമാണ് അനീഷ് അന്‍വര്‍ - ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന കുമ്പസാരം. തീര്‍ത്തുമൊരു മികച്ച ഇമോഷനല്‍ ഫാമിലി എന്റര്‍ടൈന്‍മെന്റ്. ജയസൂര്യക്ക് വേണ്ടി ഈ ചിത്രം കണ്ടേ മതിയാവൂ.

      പേര് പറയുന്നതുപോലെ ജയസൂര്യ അവതരിപ്പിയ്ക്കുന്ന നായക കഥാപാത്രത്തിന്റെ കുമ്പസാരാണ് ചിത്രം. കാന്‍സര്‍ ബാധിച്ച മകന്റെ രോഗ ചികിത്സയ്ക്ക് വേണ്ടി അലഞ്ഞു തിരിയുന്ന നിസ്സഹാനയാ ഒരച്ഛനില്‍ നിന്ന്, പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അപകടകാരിയായി മാറുന്ന ഒരു സാധാരണക്കാരന്റെ കുമ്പസാരം. ഒരുപാട് സസ്പന്‍സും ട്വിസ്റ്റുകളും നിറച്ചുവച്ച് പറഞ്ഞ കഥയായതുകൊണ്ട് അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നത് ശരിയല്ല.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X