Malayalam»Movies»Kunjiramayanam»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി ഒരു കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞിരാമന്റെ കഥയാണ് കുഞ്ഞിരാമായണം. ബന്ധുക്കളായ കുഞ്ഞിരാമനും ലാലുവും തമ്മില്‍ ഒരു തുണ്ട് പടത്തിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം, കുടുംബ വഴക്കില്ലേക്കെത്തുനിടത്താണ് ചിത്രത്തിന്റെ തുടക്കം. ഇതുമൂലം കുഞ്ഞിരാമന്റെയും, ലാലുവിന്റെ പെങ്ങളായ തങ്കമണിയുടെയും ഇഷ്ടം ഒരു പളുങ്ക് പാത്രംപോലെ തകര്‍ന്നുവീഴുന്നു. അതോടെ ഈ ചെറുപ്പക്കാര്‍ ഇരുചേരിയിലേക്ക് വേര്‍പിരിയുന്നു. കുഞ്ഞിരാമന്‍, കുഞ്ചൂട്ടന്‍, ശശി എന്നിവര്‍ ഒരു വശത്തും, മറ്റുള്ളവര്‍ എതിര്‍വശത്തും. കുഞ്ഞിരാമന്‍ എന്ന കേന്ദ്ര കഥാപാത്രമായി വിനീത് ശ്രീനിവാസനാണ് എത്തുന്നത്. വിനീത് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാം. എവിടെയൊക്കയോ ഒരു ശ്രീനിവാസനെ അനുഭവിച്ചറിയാന്‍ കഴിഞ്ഞു. ലാലു എന്ന കഥാപാത്രത്തിന് എന്തുകൊണ്ടും യോഗ്യന്‍ ധ്യാന്‍ ശ്രീനിവാസന്‍ മാത്രമാണെന്ന് തോന്നിപ്പോകും. ഈ സഹോദരങ്ങള്‍ തമ്മിലുള്ള മത്സരിച്ചുള്ള അഭിനയവും ആസ്വദിക്കാന്‍ കഴിഞ്ഞു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X