മരക്കാര്‍- അറബിക്കടലിന്റെ സിംഹം

സാഹിത്യ രൂപം

Action

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Dec 2019
കഥ/ സംഭവവിവരണം
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. അറബികടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.മുന്‍പ്  ചിത്രവുമായി ബന്ധപെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന സംവിധായകന്‍ സന്തോഷ് ശിവന്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ആറുമാസത്തെ സമയം മമ്മൂട്ടി ടീമിന് കൊടുക്കുകയാണെന്നും അവര്‍ക്ക് ചിത്രം ആരംഭിക്കാനായില്ലെങ്കില്‍ താന്‍ കുഞ്ഞാലിമരക്കാറുമായി മു‌ന്നോട്ടു പോകുമെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന് പ്രേക്ഷകരുടെ അനുഗ്രഹം ആഭ്യര്‍ത്ഥിച്ചുകൊണ്ട് ഗായകന്‍ എം ജി ശ്രീകുമാര്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍  ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ഉടര്‍ തുടങ്ങുമെന്ന വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മമ്മൂട്ടി നായകനാവുന്ന കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുവെന്നും ജൂലായില്‍ ചിത്രീകരണം ആരംഭിക്കവെന്നും പറഞ്ഞ് പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ഷാജി നടേശനും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഒടുവിലാണ് മരക്കാറുമായി താന്‍ എത്തുന്നു എന്ന പ്രിയദര്‍ശന്‍ ഫോസ്ബുക്കിലൂടെ അറിയിച്ചത്. 

കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ആശിര്‍വാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണിത്.കോണ്‍ഫിഡന്റെ് ഗ്രൂപ്പും മൂണ്‍ഹട്ട് എന്റര്‍ടെയ്ന്‍മെന്റുമാണ്  100 കോടി ചെലവില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.

2018 ഡിസംബര്‍ 1നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിന്റെ കലാസംവിധായകന്‍.ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടക്കുന്നത്.ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍.അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്,മധു,കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ചിത്രത്തിന്റെ പോസ്റ്റ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വിദേശത്താണ് നടക്കുന്നത്.




മൂവി ഇന്‍ സ്‌പോട്ട് ലൈറ്റ്
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more