മിസ്റ്റര്‍ ഫ്രോഡ് (2014)(U)
Release date
17 May 2014
genre
വിമര്‍ശനാത്മക നിരൂപണം
-
ഫാന്‍സിനെ സന്തോഷിപ്പിക്കാനായിരുന്നു സംവിധായകന്റെ ശ്രമമെങ്കില്‍ ഇങ്ങനെയൊരു സിനിമ ആവശ്യമായിരുന്നില്ല. ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രം ഒന്നിലേറെ തവണ കണ്ട പ്രേക്ഷകര്‍ വീണ്ടുമൊരു ലാല്‍ചിത്രം കാണാന്‍ തിയറ്ററിലെത്തുന്നത് പുതുമയുള്ളൊരു സിനിമ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സത്യം പറയട്ടെ, മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് കണ്ട് ഒരാള്‍പോലും നല്ലതു പറയുമെന്നു തോന്നുന്നില്ല. മോഹന്‍ലാല്‍ ഫാന്‍ അല്ലാത്ത ആള് പോലും ഇതെന്തു ചിത്രമെന്നു ചോദിച്ചാല്‍ അതിനെ വെറുതെ തള്ളിക്കളയാന്‍ പറ്റില്ല. കാരണം ഒരുതരത്തിലുള്ള പ്രേക്ഷകരെയും ഈ ചിത്രം സന്തോഷിപ്പിക്കുമെന്നു പറയാന്‍ പറ്റില്ല. പേരില്‍ അറം പറ്റുക എന്നു പറയുന്നതുപോലെ തന്നെയായി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിലുണ്ട്. മുന്‍പ് നമ്മള് കണ്ട ഹിസ് ഹൈനസ് അബ്ദുല്ലയിലെ കഥയുമായി ഇതിലെ കഥയ്ക്ക് ആര്‍ക്കെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം എന്നോ ബോധപൂര്വമെന്നോ അണിയറ പ്രവര്‍ത്തര്‍ പറയുക. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇപ്പോഴും സി ക്ലാസ് തിയറ്ററില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. മിസ്റ്റര്‍ ഫ്രോഡ് കണ്ട ക്ഷീണം തീരണമെങ്കില്‍ ദൃശ്യം ഒരിക്കല്‍ കൂടി കാണേണ്ടി വരും. അങ്ങനെയെങ്കിലും ലാലേട്ടന്റെ നല്ല ചിത്രം കണ്ടെന്നു സമാധാനിക്കാം.