വിമര്‍ശനാത്മക നിരൂപണം

    • വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സ്‌ക്രിപ്റ്റിന് വേണ്ടി ശ്രീനിവാസന്‍ പേന എടുത്തപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രീനിവാസന് കഴിഞ്ഞില്ല. കേരളം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നായ മാലിന്യം തന്നെയാണ് കഥാതന്തു. പതിവ് ശ്രീനിവാസന്‍ ചേരുവകളോടെ അത് പറയാന്‍ ശ്രമിച്ചെങ്കിലും വല്ലാത്തൊരു അലസത, നിരാശ. അവസാനം വളരെ നാടകാത്മകമായിപ്പോയി. നവാഗതനായ സംവിധായകന്‍ ഷിബു ബാലന് പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ശ്രീനിവാസനും സംഗീതയും ഉള്‍പ്പടെ, ഇന്നസെന്റ്, വിജയരാഘവന്‍, മനോജ് കെ ജയന്‍, ജോയി മാത്യു തുടങ്ങയവരൊക്കെ തങ്ങളുടെ പതിവ് സ്റ്റൈല്‍ പിന്തുടര്‍ന്നു. ശ്രീനിയുടെ മകളുടെ വേഷത്തിലെത്തിയ പെണ്‍കുട്ടിയുടെ അഭിനയം മികച്ചു നില്‍ക്കുന്നു. ചിന്താവിഷ്ടയായ ശ്യാമള'യിലേതു പോലെ സംഗീത- ശ്രീനിവാസന്‍ കോമ്പിനേഷന്‍ ഒരു കുടുംബചിത്രത്തിന്റെ എല്ലാ മേന്മകളും നിലനിര്‍ത്തുന്നുണ്ട്. ഒരു സാമൂഹ്യ സന്ദേശം സിനിമ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X