വിമര്‍ശനാത്മക നിരൂപണം

  • പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഗൗരവമേറിയ ഒരു ചിത്രം തന്നെയാണ് നിര്‍ണായകം. സിനിമ എന്നും ചിരിക്കാന്‍ മാത്രമാണെന്ന വിശ്വാസമുള്ളവരോ, അത്തരം ചിത്രങ്ങളെ പ്രതീക്ഷിക്കുന്നവരോ ദയവ് ചെയ്ത് നിര്‍ണായകം കാണാന്‍ പോകരുത്. ഒരു സാധാരണക്കാരനായ, നിങ്ങളുടെ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ കഴിയിഞ്ഞിട്ടില്ലെങ്കില്‍ തീര്‍ച്ചയായും നിര്‍ണായകും കാണണം.

   കാലിക പ്രസക്തിയുള്ള വിഷയമാണ് നിര്‍ണായകം ചര്‍ച്ചയ്ക്ക് എടുത്തിടുന്നത്. ഇപ്പോഴും ഇവിടുത്തെ നിയമപാലന വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഓരോ സാധാരണക്കാരനും പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് ഈ സിനിമ മുന്നോട്ട് വക്കുന്നത്.

   ഏതൊരു ഈര്‍ക്കിലി പാര്‍ട്ടിയും പൊതുജനങ്ങളെ തടഞ്ഞു നടത്തുന്ന ആവരുടെ ജാഥകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ വൃത്തികേടുകള്‍ ചെയ്യാന്‍ ജനാധിപത്യം എന്ന കണ്ണില്ലാത്ത കോമാളിയെ കൂട്ട് നിര്‍ത്തി കാണിക്കുന്ന പരാക്രമങ്ങള്‍. ഇവയ്‌ക്കെല്ലാം എതിരെ ഒരു സാധാരണക്കാരന്‍ പ്രതികരിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദമാണ് നിര്‍ണായകം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X