വിമര്‍ശനാത്മക നിരൂപണം

    • ഒറ്റ പ്രാവശ്യം ബോറടിക്കാതെ ഒരു സെക്കന്റ് ക്ലാസ് യാത്ര ചെയ്യാവുന്നതാണ്. നവാഗതരായ ജെക്‌സണ്‍ ആന്റണിയും റെജീസും സംവിധാനം ചെയ്ത ചിത്രം അല്പം പാളിച്ചകളുണ്ടെങ്കിലും നല്ല ചില തമാശകളോടെയൊക്കെ അധികം വലിച്ചു നീട്ടാതെ അവസാനിപ്പിച്ചതുകൊണ്ടാവാം ഈ യാത്ര പ്രേക്ഷകരെ ബോറടിപ്പിക്കാതെ പോകുന്നത്. ജയില്‍ പുള്ളികളായ നന്ദു (വിനീത് ശ്രീനിവാസന്‍) വിനെയും മാരനെയും (ചെമ്പന്‍ വിനോദ്) കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുകയാണ്. കോണ്‍സ്റ്റബിള്‍മാരായ ജോളി കുര്യാനും (ജോജു ജോര്‍ജ്) ബാലഗോപാലുമാണ് (ശ്രീജിത്ത് രവി) അതിന് നിയോഗിക്കപ്പെട്ട പൊലീസുകാര്‍. പരശുറാം എക്‌സ്പ്രസിലെ സെക്കന്റ് ക്ലാസ് കംപാര്‍ട്‌മെന്റില്‍ ഈ നാലവര്‍ സംഘത്തിന്റെ യാത്രയാണ് ഒരു സെക്കന്റ് ക്ലാസ് യാത്ര. അവര്‍ക്കിടയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ അല്പം നര്‍മം കലര്‍ത്തി പറയുകയാണ് കഥ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X