വിമര്‍ശനാത്മക നിരൂപണം

  • വടക്കന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ കൈയ്യിലിരപ്പിനെ പറ്റി നേരത്തെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബും, തട്ടത്തിന്‍ മറയത്തുമൊക്കെ പറഞ്ഞിട്ടുണ്ട്. അതേ പ്രതീക്ഷയോടെയും ആവേശത്തോടെയും തന്നെ, ധൈര്യത്തോടെ പോയിരുന്നു കാണാന്‍ കഴിയുന്ന ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫിയുമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. അതെ കേരളത്തിന്റെ കണ്ണുകള്‍ വീണ്ടും വടക്കോട്ട് തിരിയുന്നു. ഈ കഥ അവന്റെ കഥയാണ്. അവനാണ് ഉമേഷ്. എന്‍ജിനിയറിങ് പരീക്ഷയില്‍ 42 സപ്ലികള്‍ എഴുതിയെടുക്കാനുള്ള, എന്നാല്‍ ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഉമേഷ് (നിവിന്‍ പോളി) എന്ന ചെറുപ്പക്കാരന്റെ കഥ. ഇന്ന് കേരളത്തിലുള്ള ഒട്ടമുമിക്ക എല്ലാ ചെറുപ്പക്കാരെയും പോലെ ഉമേഷിനും ആ അഗ്രഹം വന്നു, പ്രശസ്തി വേണം. അതിന് വഴി സിനിമാ പിടിത്തമാണെന്ന് അയാള്‍ തിരിച്ചറിയുന്നു. നാട്ടില്‍ എന്തിനും ഉമേഷിനൊപ്പമുള്ള ഗഡിയാണ് ഷാജി (അജു വര്‍ഗ്ഗീസ്). ഇവര്‍ നേരിടുന്ന ഒരു പ്രശ്‌നവും അതിനെ അതിജീവിയ്ക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഈ പ്രശ്‌നത്തില്‍ ഇവര്‍ക്ക് കൂട്ടായി എത്തുകയാണ് ഡിറ്റക്ടീവ് ജാക്ക് (വിനീത് ശ്രീനിവാസന്‍). ഉമേഷിന് ഇന്‍സ്പിരേഷനാകുന്ന ഡെയ്‌സ് (മഞ്ജിമ മോഹന്‍) കൂടെയെത്തുമ്പോഴാണ് ഈ നാല്‍വര്‍ സംഘത്തിന്റെ യാത്ര ആരംഭിയ്ക്കുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X