Malayalam»Movies»Premam»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • കഥയില്‍ പുതുമകള്‍ ഒന്നും തന്നെയില്ലാതെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മികച്ച ചിത്രങ്ങളില്‍ ഒന്നില്‍ ഇടം നേടന്ന രണ്ടാമത്തെ ചിത്രമായിരിക്കും പ്രേമം. പറഞ്ഞത് ആവര്‍ത്തിയ്ക്കാം, പ്രേമത്തില്‍ വ്യത്യസ്തമായത് എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല. എന്ന് പറയുമ്പോഴും പുതുമകളില്ലാതെ തന്നെ ആസ്വദിച്ചിരിക്കാന്‍ കഴിയുന്നു ഒരു പുതിയ അനുഭവമായിരിക്കും അല്‍ഫോണ്‍സ്- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പിറന്ന പ്രേമം.

      ജോര്‍ജ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്ന ഘട്ടങ്ങള്‍ അയാളുടെ പ്രണയത്തിലൂടെ പറയുകയാണ് പ്രേമം. അടുത്ത രംഗത്ത് എന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കഥ പോകുന്നത്. എന്നാല്‍ അവിടെ ഒന്നും ഉണ്ടായിരിക്കില്ല. അതേ സമയം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പലതും വരും. അത്രമാത്രമേ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പറയാന്‍ നിര്‍വ്വാഹമുള്ളൂ. കഥയിലേക്ക് കടക്കാതെ കഥാപാത്രങ്ങളിലേക്കും സാങ്കേതിക പ്രവര്‍ത്തകരിലേക്കും വരാം.

      നിവിന്‍ പോളി തന്നെയാണ് കഥയിലെ മുഖ്യാകര്‍ഷണം, ജോര്‍ജ് എന്ന ചെരുപ്പക്കാരന്റെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങള്‍ നടന്റെ അഭിനയത്തില്‍ സുരക്ഷിതം. ജൂഡ് ആന്റണി ജോസഫ് പറഞ്ഞതുപോലെ നിവിന്‍ പോളി എന്ന സൂപ്പര്‍സ്റ്റാര്‍ ജനിച്ചു കഴിഞ്ഞു. ഇനി നടന്റെ വളര്‍ച്ചയാണ്. ടോട്ടല്‍ ഒരു രാജമാണിക്യം സ്‌റ്റൈലായിരുന്നു നിവിന്‍ പോളിയ്ക്ക്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X