Malayalam»Movies»Rajadhiraja»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • പാട്ട്, ആവശ്യത്തിലേറെ സംഘട്ടനങ്ങള്‍, ഐറ്റം ഡാന്‍സ്, സസ്‌പെന്‍സ്, കുടുംബബന്ധങ്ങള്‍, സംഘര്‍ഷങ്ങള്‍ തുടങ്ങി ഒരു മസാല ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ആവശ്യത്തിനു ചേര്‍ത്തൊരുക്കിയ ഒരു മമ്മൂട്ടി ചിത്രമാണ് രാജാധിരാജ. തമിഴ് സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ത്തുള്ള മമ്മൂട്ടി ചിത്രം എന്നു വിളിക്കാവുന്ന രാജാധിരാജ ഫാന്‍സുകാര്‍ക്ക് കയ്യടിക്കാന്‍ ധാരാളം അവസരം നല്‍കുന്നുണ്ട്. സിനിമയുടെ നിലവാരത്തെക്കുറിച്ച് ചിന്തിക്കാനോ ചര്‍ച്ച ചെയ്യാനോ നില്‍ക്കാതെ ഒരു ആഘോഷ സിനിമ ആസ്വദിക്കുക എന്നു മാത്രമേ നവാഗത സംവിധായകനായ അജയ് വാസുദേവ് ആഗ്രഹിച്ചിരുന്നുള്ളൂ. ആ അര്‍ഥത്തില്‍ ചിത്രം വിജയമാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X