Malayalam » Movies » Streetlights » Story

സ്ട്രീറ്റ് ലൈറ്റ്സ്

സാഹിത്യ രൂപം

Thriller

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2017
കഥ/ സംഭവവിവരണം
മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ക്യാമറാമാന്‍ ശ്യാം ദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മഹേഷിന്റെ പ്രതികാരം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ലിജി മോളാണ് ചിത്രത്തിലെ നായിക. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, സെല്‍വ മാസ്റ്റര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ് സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ശ്യാം ദത്തിന്റെ സഹോദരന്‍ സാദത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. പ്ലേ ഹൗസ് മോഷന്‍ പിക്ചറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം, പൊള്ളാച്ചി, ചെന്നൈ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.