വിമര്‍ശനാത്മക നിരൂപണം

    • എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ, ഉറുമ്പിനെ കൊല്ലാന്‍ ബോംബ് വയ്ക്കണോ തുടങ്ങിയ ചോദ്യങ്ങളോട് ചേര്‍ത്തുവക്കാവുന്നതാണ് ' സീരിയല്‍ കാണാന്‍ തീയേറ്ററില്‍ പോകണോ ' എന്ന ചോദ്യവും. സിനിമ കാണാന്‍ പോകുന്നവര്‍ 'തിങ്കള്‍ മുതല്‍ വെള്ളിവരെ' കണ്ടാല്‍ ചോദിയ്ക്കാന്‍ സാധ്യതയുള്ള ചോദ്യം ഇത് തന്നെ ആയിരിയ്ക്കും.

      ഗായികയും അവതാരകയും ആയ റിമി ടോമി ആദ്യമായി നായികാ വേഷത്തില്‍ എത്തുന്ന സിനിമ എന്നത് തന്നെയാണ് 'തിങ്കള്‍ മുതല്‍ വെള്ളി വരെ'യുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ അരങ്ങില്‍ മലയാളികളെ ഏറെ ചിരിപ്പിച്ച റിമി ടോമി വെള്ളിത്തിരയില്‍ അത്രയ്ക്കങ്ങ് 'ക്ലിക്ക്' അല്ല.

      അടുത്തിടെയായി ഒരു വിജയ സിനിമ പോലും അവകാശപ്പെടാനില്ലാത്ത നടനാണ് ജയറാം. സീരിയല്‍ കഥയിലൂടെ വീണ്ടും ക്ലച്ച് പിടിക്കാമെന്ന ജയറാമിന്റെ മോഹവും വൃഥാവിലാകുമെന്ന് തന്നെയാണ് തോന്നുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X