Malayalam»Movies»Varsham»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • വര്‍ഷം ഗംഭീരംമെന്ന് പറഞ്ഞാലും കുറഞ്ഞുപോകുമെന്നാണ് പ്രേക്ഷകാഭിപ്രായം. ഏതൊരു മലാളിയുടെയും മനസ്സും മിഴിയും നിറയ്ക്കും ഈ വര്‍ഷം. മമ്മൂട്ടി എന്ന മഹാനടന്‍ അനശ്വരമാക്കിയ ഒത്തിരി കഥാപാത്രങ്ങളില്‍ മറ്റൊന്ന്. ഒരു പക്ഷെ അതിലും മുന്നില്‍. രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകനെ അഭിനന്ദിക്കാതെ വയ്യ. അദ്ദേഹത്തിലൂടെയല്ലാതെ വര്‍ഷത്തിലേക്ക് കടക്കുകയും വയ്യ. മമ്മൂട്ടിയ്ക്ക് വേണ്ടി എന്തിന് രഞ്ജിത്ത് നാല് വര്‍ഷം കാത്തിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വര്‍ഷം. മരണത്തിനു മുമ്പുള്ള വെപ്രാളം മാത്രമാണ് ജീവിതം എന്ന 'മുന്നറിയിപ്പ്' നല്‍കി സികെ രാഘവന്‍ വന്ന് പോയിട്ട് അധികം നാളായില്ല. ഇന്നും മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിരിയുമായി രാഘവനങ്ങനെ തന്നെ നില്‍ക്കുമ്പോഴാണ് വര്‍ഷത്തിലൂടെ വേണുവിന്റെ വരവ്. നെഞ്ചിനെ വേദനിപ്പിക്കുന്ന, കരളലയിപ്പിക്കുന്ന ഒരു കഥാപാത്രമായി വര്‍ഷം കാണുന്ന ഓരോരുത്തരുടെയും മനസ്സില്‍ മമ്മൂട്ടി ജീവിക്കും. മനുഷ്യ ജീവിതം ഉയര്‍ച്ചയുടെയും താഴ്ചയുടെയും ഏണിപ്പടിപോലെയാണ്. അതിനിടയില്‍ സംഭവിയ്ക്കുന്ന ചില സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ഹൃദയം തുടിക്കുന്ന വേദനകളുമാണ് വേണുവിലൂടെ സംവിധായകന്‍ പറയുന്നത്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ആശ ശരത്തും മംമ്ത മോഹന്‍ദാസും സജിത മഠത്തിലുമൊക്കെ തങ്ങളുടെ ഭാഗത്തോട് പൂര്‍ണമായും നീതി പുലര്‍ത്തി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ടിജി രവിയുടെ തിരിച്ചുവരവിന് പറ്റിയ വേദിയായിരുന്നു വര്‍ഷം. രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകനെയും നമിച്ചു. ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്ന മാര്‍ക്ക് അഞ്ചില്‍ 4.5.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X