Malayalam»Movies»Vellimoonga»Critics Review

    വിമര്‍ശനാത്മക നിരൂപണം

    • ഒരു സിനിമകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കാഴ്ചക്കാര്‍ക്ക് സംതൃപ്തി നല്‍കുക എന്നതാണ് അതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നെങ്കില്‍ വെള്ളിമൂങ്ങ പൂര്‍ണമായും ഒരു ജനപ്രിയ സിനിമയാണ്. ചിരിച്ച് തുടങ്ങിയാല്‍ പിന്നെ ആ ചിരി ഒന്ന് അവസാനിപ്പിച്ച് കിട്ടാന്‍ പ്രേക്ഷകന്‍ പാടുപെടും. ആര്‍ട്ട് ഫോര്‍ ആര്‍ട്ട് എന്ന ബുദ്ധിജീവി ജാഡയോ, നാടകീയത കുത്തിനിറച്ച ഞെട്ടിപ്പിക്കുന്ന ഫ്രെയിമുകളോ ഒന്നും വെള്ളിമൂങ്ങക്ക് അവകാശപ്പെടാനില്ല. എങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു ചെറിയ സിനിമ എന്ന് വിശേഷിപ്പിക്കാം. താരബാഹുല്യമോ, വമ്പന്‍ പ്രമോഷണല്‍ പരിപാടികളോ ഇല്ലാതെ തീയേറ്ററുകളിലെത്തിയ വെള്ളിമൂങ്ങയെ കാണാന്‍ സെക്കന്റ് ഷോക്ക് പോലും കുടുംബങ്ങള്‍ ഇടിച്ചുകുത്തി കയറി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X