സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

27 Oct 2017
കഥ/ സംഭവവിവരണം
ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്. ലാല്‍, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ബാബു ആന്റണി, പൂനം ബജ്വ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസിഫ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാല്‍പതുകാരനായ സക്കറിയ പോത്തന്റെ കുടുംബത്തെയും ജീവിതത്തെയും കുറിച്ച് പറയുന്ന ചിത്രമാണ് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്. 

റിട്ട. മേജര്‍ ആണ് സക്കറിയ പോത്തന്‍. ജോലിയോടുള്ള പ്രിയം കൊണ്ട് 40 ആം വയസ്സില്‍ റിട്ടിയര്‍ ആയതിന് ശേഷമാണ് പോത്തന്‍ വിവാഹം കഴിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കവെ ഒരു ആദ്യകാല സുഹൃത്ത് ഇവര്‍ക്കിടയിലേക്ക് വരുന്നു . പ്രത്യേക അജണ്ടയോടെയാണ് ആ സുഹൃത്തിന്റെ വരവ്. എന്നാല്‍ അക്കാര്യം പോത്തന് അറിയില്ല. പിന്നീട് പോത്തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഹരിനാരായണന്‍, ഡേവിഡ് എന്നിവരുടെ വരികള്‍ക്ക് ദിബു സംഗീതം പകരുന്നു. വിജയ് യേശുദാസ് കെ.എസ് ചിത്ര, ശ്രേയാ ഘോഷാല്‍ ഹരിചരണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam