twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജ്യാന്തര ഹ്രസ്വചലച്ചിത്രമേള

    By Ravi Nath
    |

    Film Reel
    തിരുവനന്തപുരത്ത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേള. ഓഗസ്റ്റ് 4വരെ തുടരുന്ന മേള 31നാണ് തുടങ്ങിയത്. 195ഓളം ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    മത്സരവിഭാഗത്തില്‍ ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിക്ഷന്‍, ആനിമേഷന്‍, മ്യൂസിക് വീഡിയോ, കാമ്പസ് ഷോര്‍ട്ട് ഫിക്ഷന്‍ എന്നിവയും മത്സരേതര വിഭാഗത്തില്‍, ഡോക്യുമെന്ററികള്‍, ഷോര്‍ട്ട് ഫിക്ഷന്‍, ആനിമേഷന്‍, ഹോമേജ്, ട്രിബ്യൂട്‌സ്, മറ്റ് പരീക്ഷണ ചിത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    അടുത്തിടെ അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകന്‍ ചിന്ത രവി, പ്രശസ്ത ചലച്ചിത്രകാരന്‍ മണി കൗള്‍ എന്നിവരോടുള്ള ആദരസൂചകമായി ഇവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചിന്ത രവിയുടെ എന്റെ കേരളം എന്ന യാത്രാനുഭവത്തിന്റെ ചില എപ്പിസോഡുകളാണ് പ്രദര്‍ശിച്ചിപ്പത്

    ഡെലിഗേറ്റ് പാസിന് അമ്പതുരൂപയാണ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
    ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുമന്ത്രി വി.എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മിനിസ്ട്രി ഓഫ് കള്‍ച്ചറല്‍ അഫയേഴ്‌സ്, കെഎസ്എഫ്ഡിസി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്‍ഡ്യ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഉത്ഘാടനം കൈരളി തിയറ്ററില്‍ സിനിമ വകുപ്പുമന്ത്രി കെ.ബി .ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു.

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായ് നിയോഗിക്കപ്പെട്ട പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍, നടിയും ഡോക്യുമെന്ററി സംവിധായകിയുമായ സുഹാസിനി മെലെ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

    English summary
    More than 200 films from 25 countries will be screened at the Fourth International Documentary and Short Film Festival of Kerala that will be held here from July 31 to August 4.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X