twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിങിനെയും കാസനോവയെയും നാണിപ്പിയ്ക്കുന്നു

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/03-ordinary-having-dream-run-box-office-1-aid0166.html">« Previous</a>

    Mammootty and Mohanlal
    കെട്ടുകാഴ്ചകളൊന്നുമില്ലാതെ ഒരുക്കിയ ഓര്‍ഡിനറി വെറും ഓര്‍ഡിനറി സിനിമ തന്നെയാണ്. പ്രേക്ഷകര്‍ ആ സിനിമഏറ്റെടുത്തതും അതുകൊണ്ടുതന്നെ. നിലനില്‍പിനായ് കേഴുന്ന മലയാളസിനിമയ്ക്ക് തിരിച്ചറിവുള്ള ഇത്തരം സിനിമകളാണ് വേണ്ടതെന്ന് മനസ്സിലാക്കിയ യുവസംവിധായകരോട് പ്രേക്ഷകരും ഐക്യം പ്രഖ്യാപിക്കുന്നു എന്നതിന്റെ തെളിവാണ് ഓര്‍ഡിനറി ഹിറ്റിലേയ്ക്ക് നീങ്ങുന്നത്.

    കമലിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചുവന്ന സുഗീതിന്റെ പ്രഥമ സംരംഭം ഇന്നത്തെ ഇന്‍ഡസ്ട്രിയുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതായിരുന്നു എന്നത് മാത്രമാണ് ഓര്‍ഡിനറിയുടെ പ്രത്യേകത. ഇതിലെ പ്രമേയം പോലും മറ്റുരൂപത്തില്‍ പലതവണപറഞ്ഞുകഴിഞ്ഞതാണ്.

    ഒരുപഴയ സത്യന്‍ അന്തിക്കാട് സിനിമയുടെ സമാനതകളും കണ്ടേക്കാം എന്നാലും ഓര്‍ഡിനറി സത്യസന്ധമായ ഒരു സമീപനമാണ് എന്ന് വസ്തുനിഷ്ഠമായ് തെളിയിച്ച് വിജയം കൈവരിച്ചിരിക്കുന്നു.

    കാസനോവ പോലൊരു സിനിമ എന്തിനായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ കിങ്ങ് ആന്റ് കമ്മീഷണര്‍ കണ്ട് തലവേദനകൊണ്ട് തിയറ്റര്‍ വിടുന്നവര്‍ ആശ്വാസത്തോടെ ഓര്‍ഡിനറി കണ്ട് ഒരു നല്ല സിനിമ കണ്ട നിര്‍വൃതിയോടെ പുറത്തിറങ്ങുന്നു.

    പ്രേക്ഷകന്റെ കാഴ്ചപുറങ്ങള്‍ തിരിച്ചറിയാനാവാതെ കോടികള്‍ തുലച്ച് സൂപ്പര്‍ താരങ്ങളെ കോമാളികളാക്കുന്നവര്‍ക്ക് പുതിയ സിനിമകള്‍ ഓരോ പാഠങ്ങളാണ്. അതിനെ പിന്‍ പറ്റാന്‍ പുതിയ ആളുകള്‍ക്കെങ്കിലും സാധിക്കുമെന്ന് കരുതാം.

    ആദ്യപേജില്‍
    ഹിറ്റിലേക്ക് കുതിച്ച ഓര്‍ഡിനറി

    <ul id="pagination-digg"><li class="previous"><a href="/news/03-ordinary-having-dream-run-box-office-1-aid0166.html">« Previous</a>

    English summary
    With not many films to choose from, Sugeeth’s Ordinary is having a good show at the box office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X