twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ബെസ്റ്റ് ഓഫ് ലക്കില്‍

    By Ajith Babu
    |

    Mammootty
    എം നിഷാദ് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്കിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. അതിഥി വേഷമാണ് ചെയ്യുന്നതെങ്കിലും കഥയില്‍ ഒരു നിര്‍ണായ വഴിത്തിരിവുണ്ടാക്കുന്ന റോളാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്.

    ഒരു സൂപ്പര്‍സ്റ്റാറിന്റെ റോള്‍ തന്നെയാണ് മമ്മൂട്ടി സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. ഇതിന് മുന്പ് കഥപറയുമ്പോള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇത്തരമൊരു വേഷം അവതരിപ്പിച്ചത്. പടം ഹിറ്റാവുകയും മമ്മൂട്ടിയുടെ വേഷം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. അതേസമയം മമ്മൂട്ടി സൂപ്പര്‍സ്റ്റാറായി തന്നെ വേഷമിട്ട പൃഥ്വിരാജ് ചിത്രമായ വണ്‍വേ ടിക്കറ്റ് ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണിരുന്നു.

    എന്തായാലും കഥ പറയുമ്പോളിന്റെ വിജയം ആവര്‍ത്തിയ്ക്കാനുള്ള ശ്രമത്തിലാണ് നിഷാദും കൂട്ടരും. ആസിഫ് അലി, റീമ കല്ലിങ്കല്‍, കൈലാഷ് തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം സെപ്റ്റംബറിലാണ് തിയറ്ററുകളിലെത്തുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X