twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികള്‍ നെഞ്ചേറ്റിയ കുങ്കന്‍

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/04-sarath-kumar-tamil-actor-malayalam-1-aid0166.html">« Previous</a>

    Sarath Kumar
    പഴശ്ശിരാജയിലെ എടച്ചേന കുങ്കനായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശരത് കുമാറിന് ചിത്രങ്ങളുടെ ഘോഷയാത്രയാണ് മലയാളത്തില്‍. ശരത്കുമാറിന്റെ ഭാര്യ രാധിക ആദ്യമേ മലയാളത്തിലെ നായികയായിരുന്നു. എന്നാല്‍ ശരത്കുമാര്‍ നിലവിലുള്ള മലയാളി പ്രേക്ഷകന്റെ തമിഴ്താരങ്ങളെ പറ്റിയുള്ള കണ്‍സെപ്റ്റുകള്‍ തകര്‍ത്താണ് കുങ്കനെ അവതരിപ്പിച്ചത്.

    ശരത്കുമാര്‍ നായകനാവുന്ന അച്ചന്റെ ആണ്‍മക്കള്‍ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. . ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മെട്രോ ഇങ്ങനെ കുറേ ചിത്രങ്ങള്‍ ശരത് കുമാറിന് ലഭിച്ചിരിക്കുന്നു. വില്ലനായ് വന്ന് സൂര്യന്‍ എന്ന ചിത്രത്തിലൂടെ നായകനായ് തമിഴ് മക്കളുടെ ഉള്ളം കൈയ്യിലെടുത്ത ശരത് കുമാര്‍ ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയാണ്.

    രാജ്യസഭാംഗമായിരുന്ന ശരത് കുമാര്‍ ഒരു പ്രസിദ്ധീകരണം നടത്തുന്നുണ്ട്. അഭിനയത്തിനപ്പുറം സാമൂഹ്യ ജീവിതത്തിന്റെ വിവിധ കോണുകളില്‍ ശ്രദ്ധപതിപ്പിച്ചയാളാണ് അദ്ദേഹം.

    കഥാപാത്രങ്ങളുടെ വൈകാരികതലം സ്വാഭാവികമായ രീതിയില്‍ ഏറെ പ്രകടമാക്കുന്നതാണ് മലയാള സിനിമ യെന്ന് ശരത് കുമാര്‍ അഭിപ്രായപ്പെടുന്നു. തമിഴും മലയാളവും വലിയ ഒരളവില്‍ പരസ്പരം ആദരം സൂക്ഷിക്കുന്ന മേഖലയാണ് സിനിമ. ഒരുകാലത്ത് തമിഴ്‌സിനിമയെ കളിയാക്കിയിരുന്ന മലയാളിപ്രേക്ഷകന്‍ ഇന്ന് പുതിയകാലത്തെ തമിഴ്‌സിനിമകളെ നെഞ്ചേറ്റുന്നു.

    മലയാള സിനിമ സംസ്‌ക്കാരത്തെ എന്നും ബഹുമാനിച്ചിട്ടുള്ളവരാണ് തമിഴര്‍. അതുകൊണ്ട് തന്നെയാണ് മലയാളി തമിഴന്റെ തലൈവരും ഇദയക്കനിയുമൊക്കെ ആയത് ഇന്നും മലയാളം ആ താന്‍ പോരിമ തമിഴകത്തു തുടരുന്നു.

    ആദ്യപേജില്‍
    തമിഴും മലയാളവും ശരത്ത് കുമാറും

    <ul id="pagination-digg"><li class="previous"><a href="/news/04-sarath-kumar-tamil-actor-malayalam-1-aid0166.html">« Previous</a>

    English summary
    Tamil actor Sarath Kumar getting somany good charectors in Malayalam movie. He debuted in Malayalam with the historical film Pazhassiraja. He started his career in Tamil cinema playing negative roles, and later played minor roles in other movies. He was first chosen for the lead role in Suriyan, which was a success at the box office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X