twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്പൂട്ടന്റെ കാമുകി വിവാഹമോചനത്തിന്‌

    By Staff
    |

    Actress Shruthi applies for divorce!
    പ്രശസ്‌ത തെന്നിന്ത്യന്‍ താരമായ ശ്രുതി വിവാഹമോചനത്തിന്‌ ഒരുങ്ങുന്നു. സംവിധായകന്‍ എസ്‌ മഹേന്ദറുമൊത്തുള്ള പതിനൊന്ന്‌ വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിയ്‌ക്കാനാണ്‌ താരം തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

    കന്നഡയില്‍ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രുതി തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയിരുന്നു. കെ ബാലചന്ദര്‍ സംവിധാനം ചെയ്‌ത 'കല്ക്കി'യിലെ അഭിനയം താരത്തിന്‌ ഏറെ അംഗീകാരങ്ങളും നേടിക്കൊടുത്തു. മലയാളത്തില്‍ മമ്മൂട്ടിയുടെ 'ഒരാള്‍ മാത്രം' എന്ന സിനിമയിലെ നായിക ശ്രുതിയായിരുന്നു. എന്നാല്‍ ജയറാം നായകനായ 'കൊട്ടാരം വീട്ടില്‍ അപ്പൂട്ടനി'ലെ നായിക വേഷമാണ്‌ ശ്രുതിയെ ഇവിടെ ശ്രദ്ധേയയാക്കിയത്‌.

    കര്‍ണാടക ഭരിയ്‌ക്കുന്ന ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണ്‌ ശ്രുതിയും ഭര്‍ത്താവ്‌ മഹേന്ദറും. സംസ്ഥാനത്തെ വനിതാ ശിശു വികസന ബോര്‍ഡ്‌ അധ്യക്ഷയായ ശ്രുതി സര്‍ക്കാര്‍ വാഹനത്തിലെത്തിയാണ്‌ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന്‌ അപേക്ഷ നല്‌കിയത്‌.

    പ്രണയിച്ച്‌ വിവാഹം കഴിച്ച ഇവര്‍ക്ക് ഗൗരിയെന്നൊരു മകളുണ്ട്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ അസ്വാരസ്യങ്ങള്‍ നാമ്പെടുത്തിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി കുടുംബ ജീവിത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന്‌ ശ്രുതി പറയുന്നു.

    എസ്‌ മഹേന്ദര്‍ സംവിധാനം ചെയ്‌ത 'ഘട്ടി മലൈ' എന്ന ചിത്രത്തിലൂടെയാണ്‌ ഇരുവരും ആദ്യം പരിചയപ്പെടുന്നത്‌. മഹേന്ദര്‍ അഭിനയിച്ച ഏക ചിത്രം കൂടിയായിരുന്നു. പിന്നീട്‌ മഹേന്ദറിന്റെ ആറോളം ചിത്രങ്ങളില്‍ ശ്രുതി നായികയായിരുന്നു.

    മഹേന്ദര്‍ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളും തനിയ്‌ക്ക്‌ മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമൊക്കെയാണ്‌ വിവാഹമോചനത്തിനുള്ള കാരണങ്ങളായി ശ്രുതി ചൂണ്ടിക്കാണിയ്‌ക്കുന്നത്‌.

    ഇരുപത്തിയഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്‌ത മഹേന്ദര്‍ ഇടക്കാലത്ത്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.തുടര്‍ന്നാണ് ബിജെപിയിലെത്തിയത്. വിവാഹ മോചനം തേടാന്‍ ശ്രമിയ്‌ക്കുന്ന ശ്രുതിയ്‌ക്ക്‌ വനിതാ ശിശു വികസന ബോര്‍ഡിന്റെ അധ്യക്ഷ പദവി വഹിയ്‌ക്കാന്‍ യോഗ്യതയില്ലെന്ന ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X