twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

നിത്യ നിരപരാധിയും നിര്‍മാതാക്കള്‍ വില്ലന്‍മാരുമോ?

By Ajith Babu

Next »

« Previous

Anto Joseph
ഒരു വലിയ കൂട്ടായ്മയിലാണ് സിനിമ പിറക്കുന്നത്. അത്തരമൊരു കൂട്ടായ്മയ്ക്ക് വഴിയൊരുക്കുന്നതാവട്ടെ നിര്‍മാതാക്കളും. എന്തൊക്കെ വാദമുഖങ്ങള്‍ നിരത്തിയാലും ഒരു സിനിമയുടെ തലതൊട്ടപ്പന്‍ നിര്‍മാതാവ് തന്നെ. സിനിമയില്‍ നിന്ന് കിട്ടുന്ന ഗ്ലാമറിനും സമ്പാദ്യത്തിനും നടീനടന്‍മാരും മറ്റുള്ളവരും നിര്‍മാതാവിനോട് കടപ്പെട്ടിരിയ്ക്കുന്നു. അതുകൊണ്ട്ു തന്നെ അവര്‍ ബഹുമാനം അര്‍ഹിയ്ക്കുന്നുവെന്ന് സംശയമില്ലാതെ പറയാം.

മലയാള സിനിമയിലെ മുതിര്‍ന്ന നിര്‍മാതാക്കളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികളുമാണ് സുരേഷ് കുമാര്‍, സാബു ചെറിയാന്‍, ആന്റോ ജോസഫ്, രാകേഷ് എന്നിവര്‍. ടികെ രാജീവ് കുമാറിന്റെ സിനിമയുടെ സെറ്റില്‍ അവരെത്തിയത് സൗഹൃദസന്ദര്‍ശനത്തിന് മാത്രമായിട്ടല്ല, ചുരുങ്ങിയ കാലം കൊണ്ട് കഴിവ് തെളിയിച്ച നിത്യ മേനോനെ നേരില്‍ കാണാന്‍ കൂടിയാണ്. ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന പുതിയ സിനിമയിലേക്ക് നിത്യയെ നായികയാക്കുന്ന ചര്‍ച്ചകള്‍ കൂടി നടത്താന്‍ ഇവര്‍ക്കുദ്ദേശമുണ്ടായിരുന്നു.

ലൊക്കേഷനിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴി ഇക്കാര്യം അവര്‍ നിത്യയെ അറിയിച്ചു. എന്നാല്‍ താന്‍ തത്കാലം ആരെയും കാണാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ഇക്കാര്യത്തിനായി മാനേജരെ ബന്ധപ്പെട്ടാല്‍ മതിയെന്നുമായിരുന്നു താരമൂല്യമേറി തലക്കനം കൂടിയ താരത്തിന്റെ മറുപടി.

കോളിവുഡിലെയും ബോളിവുഡിലെയും പോലെ നടീനടന്‍മാരുമായുള്ള ചര്‍ച്ചകള്‍ മാനേജര്‍മാരിലൂടെ നടത്തപ്പെടേണ്ടതല്ലെന്ന് കരുതുന്നവരാണ് മലയാള സിനിമയിലെ നിര്‍മാതാക്കളും അവരുടെ സംഘടനയും. അങ്ങനെയൊരു കീഴ് വഴക്കം ഇവിടെ കൊണ്ടുവരാന്‍ അവര്‍ക്കാഗ്രഹവുമില്ല. നടിയുടെ ഈ നിലപാട് അവരെ അരിശം കൊള്ളിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

നിര്‍മാതാക്കള്‍ ചെയ്തത് ശരിയോ തെറ്റോ എന്നല്ല, ഒരു പുതുമുഖ താരമെന്ന നിലയ്ക്ക് നിത്യ കാണിയ്‌ക്കേണ്ട ചില മര്യാദകളുണ്ടായിരുന്നു. നിത്യയൊക്കെ ജനിയ്ക്കുന്നതിന് മുമ്പെ സിനിമരംഗത്ത് എത്തിയവരാണ് ഈ നിര്‍മാതാക്കളില്‍ പലരും. മാനേജര്‍ വഴി മറുപടി നല്‍കുന്നതിന് പകരം നിര്‍മാതാക്കളെ കണ്ട് തനിയ്ക്ക് പറയാനുള്ളത് നേരില്‍ പറയാനുള്ള ഔചിത്യം നിത്യ കാണിയ്ക്കണമായിരുന്നു.

തങ്ങളുടെ ചെലവില്‍ വളര്‍ന്നുവലുതാവുന്നവര്‍ ബഹുമാനിയ്ക്കാതിരിയ്ക്കുമ്പോള്‍ ആര്‍ക്കും അരിശം തോന്നുക സ്വഭാവികം. ആല്‍മരം പോലെ പടര്‍ന്നുപന്തലിച്ച താരങ്ങള്‍ ചെയ്തുകൂട്ടുന്നതുകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിര്‍മാതാക്കള്‍. അപ്പോള്‍ പിന്നെ ഇന്നലെ പെയ്ത മഴയില്‍ മുളച്ച തകരകള്‍ ഇങ്ങനെ അഹങ്കരിയ്ക്കുമ്പോള്‍ അവര്‍ വെറുതെയിരുന്നില്ല.

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നു തന്നെ നിത്യയെ വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് മലയാളം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രബല്യത്തില്‍ വരുത്തിയിരിക്കുന്നത്. നിത്യയ്ക്ക് കിട്ടിയ ശിക്ഷ പുതിയ തലമുറയിലെ മറ്റുള്ള താരങ്ങള്‍ക്ക് പാഠമാവുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
അടുത്ത പേജില്‍

മീരയുടെ ഗതി നിത്യ മറക്കരുത്മീരയുടെ ഗതി നിത്യ മറക്കരുത്

Next »

« Previous

English summary
A senior producer in Malayalam film industry has approached Nithya to confirm her call sheet for hisupcoming film, but the actress refused to meet him and sent a message tocontact her manager to discuss about the project. The same thing was also happened to many producers in Malayalam with Nithya Menon. So the Kerala film producers association decided not to cast her in their future projects and they also they asked South film chamber to ban her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X