twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദാമിന്റെ മകന്‍ അബു ചൂടപ്പം പോലെ

    By Ajith Babu
    |

    Ahammed Aadaminte Makan Abu
    ആര്‍ട്ട് പടമെന്നോ കേട്ടാല്‍ വഴി മാറി നടക്കുന്നതാണ് സാദാ മലയാളിയുടെ ശീലം. നാല് അവാര്‍ഡ് മേടിച്ചാല്‍ പിന്നെ പറയുകയും വേണ്ട. തിയറ്ററിന്റെ പരിസരത്തൊന്നും വരാതെ അവര്‍ രക്ഷപ്പെടും.

    കേന്ദ്ര സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയതും ഓസ്‌കാറിന് പോയതുമൊക്കെ വലിയ വാര്‍ത്തകളായെങ്കിലും ആദാമിന്റെ മകന്‍ അബുവെന്ന ചിത്രം തിയറ്ററിലെത്തിയപ്പോള്‍ ആദ്യദിവസങ്ങളില്‍ കാണാനെത്തിയത് വഴിതെറ്റി വന്നതു പോലെ കുറിച്ച് പ്രേക്ഷകരാണ്. പോസ്റ്ററൊക്കെ കണ്ട് സിനിമയിറങ്ങിയെന്നറിഞ്ഞ ജനം എത്തിത്തുടങ്ങിയപ്പോഴേക്കും അബു സ്ഥലം വിട്ടിരുന്നു.

    പടം അവാര്‍ഡ് നേടിയാല്‍ പോക്കാണെന്നൊരു മനസ്ഥിതി പണ്ടേ നമ്മുടെ പ്രേക്ഷകര്‍ക്കിടയിലുണ്ട്. അതില്‍ തരിമ്പും മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദാമിന്റെ മകന്‍ അബുവും തിയറ്ററുകളില്‍ അഭിമുഖീകരിച്ചത്. ഒന്നും മനസ്സിലാവാത്ത ബുജി പടങ്ങള്‍ പടച്ചുവിട്ട് പ്രേക്ഷകരെ ഈ അവസ്ഥയിലെത്തിച്ച സിനിമാക്കാര്‍ക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

    മിണ്ടാട്ടമില്ലാത്ത ഇരുണ്ട ആര്‍ട്ട് പടങ്ങളില്‍ നിന്നെല്ലാം അകലം പാലിയ്ക്കുന്ന ഈ സിനിമ കാണാന്‍ കഴിയാതെ പോയര്‍വര്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. അവര്‍ക്ക് മാത്രമല്ല നല്ല സിനിമയെ സ്‌നേഹിയ്ക്കുന്നവര്‍ക്കും ഇതൊരാശ്വാസം പകരുന്ന വാര്‍ത്ത തന്നെ.

    സലിം കുമാര്‍ അബുവായി തകര്‍ത്തഭിനയിച്ച സിനിമയുടെ ഡിവിഡിയ്ക്ക് വിപണിയില്‍ നല്ല സ്വീകരണം ലഭിയ്ക്കുന്നുണ്ടെന്നതാണ് സിനിമാപ്രേമികള്‍ക്ക് വക നല്‍കുന്നി നൂറ് രൂപ വിലയിട്ട എമ്പയര്‍ വീഡിയോസാണ് ആദാമിന്റെ മകന്‍ അബുവിന്റെ ഡിവിഡി വിപണിയിലെത്തിച്ചിരിയ്ക്കുന്നത്.

    ആര്‍ട്ട് പടമെന്ന ലേബല്‍ വീണതോടെ സിനിമ ഡൗണ്‍ലോഡ് ചെയ്യാനും വ്യാജന്‍ വാങ്ങാനും നാട്ടിലെ യുവാക്കളും വിദ്യാര്‍ഥികളും വലിയ താത്പര്യം കാണിയ്ക്കുന്നില്ല. ഇതും അബുവിന് അനുഗ്രഹമാകുമെന്ന് കരുതാം.

    English summary
    First official entry for Oscar from Malayalam directed by Salim Ahammed Aadaminte Makan Abu” DVD released.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X