twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    By Aswathi
    |

    ജീവിതത്തില്‍ ഏറ്റവും മനോഹരമായ വശമാണ് പ്രണയം എന്നാണ് പറയപ്പെടുന്നത്. നിര്‍വചിക്കാന്‍ കഴിയാത്ത പ്രണയാനുഭവങ്ങള്‍ പലരും തങ്ങളുടെ എഴുത്തിനും കലാസൃഷ്ടികള്‍ക്കും വിഷയമാക്കിയിട്ടുണ്ട്. ഒരുനിമിഷമെങ്കിലും ആരോടെങ്കിലും, എന്തിനോടെങ്കിലും പ്രണയം തോന്നാത്തവര്‍ ഉണ്ടാകില്ല എന്ന് ഒരു എതിര്‍വാദത്തെയും നേരിടാതെ പറയാം. പുസ്തകങ്ങളും സിനിമയും ആളുകളെ പ്രണയിപ്പിക്കുന്നുണ്ട്, അല്ലെങ്കില്‍ അത്തരം പ്രണയത്തില്‍ നിന്ന് ജന്മംകൊണ്ടതാണ് മിക്ക എഴുത്തുകളും സിനിമകളും.

    പ്രണയത്തെ കുറിച്ച് പറഞ്ഞാല്‍ എവിടെയും അവസാനിക്കില്ല. പ്രണയം വിഷയമാക്കി എഴുതിയ പുസ്തകങ്ങളുടെയും സിനിമകളുടെയും എണ്ണം നോക്കിപോയാല്‍ എവിടെയും എത്തുകയുമില്ല. അതുകൊണ്ട് മലയാളത്തിലെ മാത്രം, മികച്ച പ്രണയ ചിത്രങ്ങളില്‍ പത്തെണ്ണം എടുത്തുവയ്ക്കുന്നു. മികച്ചതില്‍ പത്തെന്ന് വാദിക്കുന്നില്ല...പ്രണയചിത്രങ്ങളില്‍ പത്ത് മാത്രം. ഒരുപക്ഷെ തലമുറയെ പ്രണയിക്കാന്‍ പ്രേരിപ്പിച്ച ചിത്രമാകാം ഇത്,

    മദനോത്സവം

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    ലവ് സ്‌റ്റോറി എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നെടുത്ത് എന്‍ ശങ്കര്‍ നായര്‍ സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് മദനോത്സവം. കമല്‍ ഹസനും സെറീന വഹാബും താരജോഡികളായി എത്തിയ ചിത്രം 1970 ലാണ് റിലീസായത്.

    ചമരം

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    ഭരതന്‍ സംവിധാനം ചെയ്ത ഒരു വിപ്ലവ പ്രണയകഥയാണ് ചമരം. കോളേജ് ലക്ചറിന്റെയും വിദ്യാര്‍ത്ഥിയുടെയും പ്രണയ കഥ പറഞ്ഞ ചിത്രത്തില്‍ സറീന വഹാബും പ്രതാപ് പോത്തനുമാണ് മുഖ്യവേഷത്തിലെത്തിയത്.

    തൂവാനത്തുമ്പികള്‍

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    മലയാളത്തില്‍ ഹൃദയസ്പര്‍ശിയായ പ്രണയകഥകള്‍ പറഞ്ഞു തുടങ്ങിയ സംവിധായകനാണ് പത്മരാജന്‍. തൂവാനത്തുമ്പികള്‍ അതിനുള്ള ഏറ്റവും വലിയ തെളിവും. മോഹന്‍ലാല്‍, പാര്‍വ്വതി, സുമലതു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്ന്

    യാത്ര

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    മലയാളത്തിലെ പത്ത് പ്രണയ ചിത്രങ്ങളില്‍ തീര്‍ച്ചയായും പെടേണ്ട ചിത്രമാണ് യാത്ര. മമ്മൂട്ടിയും ശോഭനയും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ ക്ലൈമാക്‌സും ഗംഭീരമായിരുന്നു. ബാലു മഹേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തത്.

    നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    സോളമന്റെയും സോഫിയുടെയും പ്രണയം പറഞ്ഞ പത്മരാജന്റെ മറ്റൊരു മാസ്മരിക ചിത്രം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍!

    ഞാന്‍ ഗന്ധര്‍വ്വന്‍

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    ഒരു മനുഷ്യപെണ്‍കുട്ടിയെ പ്രണയിച്ച ഗന്ധര്‍വ്വന്റെ കഥയാണ് ഞാന്‍ ഗന്ധര്‍വ്വന്‍. മലയാളി മനസ്സില്‍ ഇന്നും നിതീഷ് ഭരത് രാജിന് ഒരു ഗന്ധര്‍വ്വന്റെ സ്ഥാനം തന്നെയാണ്. പത്മരാജന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രവുമാണിത്.

    അനിയത്തിപ്രാവ്

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    ലവ് ആന്റ് ലവ് ഓണ്‍ലി എന്ന പുസ്തകം മലയാളികള്‍ തേടിപ്പിടിച്ചുവായിക്കാന്‍ തുടങ്ങിയതൊരുപക്ഷെ ഈ ചിത്രം കണ്ടതിന് ശേഷമാകും. കുഞ്ചാക്കോ ബോബന്‍ എന്ന ചോക്ലേറ്റ് പയ്യനെ പരിചയപ്പെടുത്തിക്കൊണ്ട് ഫാസില്‍ സംവിധാനം ചെയ്ത ചിത്രം. ശാലിനിയാണ് നായികാ വേഷത്തിലെത്തിയത്. കാദല്ക്ക് മര്യാദൈ എന്ന പേരില്‍ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. വിജയ് ആണ് നായക വേഷം ചെയ്തത്

     മേഘമല്‍ഹാര്‍

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    ബാല്യത്തില്‍ പ്രണയിച്ചു തുടങ്ങിയ രണ്ട് പേര്‍. അത് പ്രണയമാണെന്ന് തിരിച്ചറിയുന്നതിന് മുമ്പേ രണ്ട് പേരും പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നതാണ് കമല്‍ മേഘമല്‍ഹാര്‍ എന്ന ചിത്രത്തിലൂടെ പറഞ്ഞത്. ഇന്ന് മാതൃകാ ദമ്പതിമാരായ ബിജു മേനോനും സംയുക്ത വര്‍മയുണ്ട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    തിരക്കഥ

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    നടി ശ്രീവിദ്യയുടെ ജീവിതം ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് തിരക്കഥ. നടന്‍ കമല്‍ ഹസന്റെയും നടി ശ്രീവിദ്യയുടെയും പ്രണയകഥ പറഞ്ഞ ചിത്രം. അനൂപ് മേനോനും പ്രിയാമണിയും കമല്‍ ഹസനും ശ്രീവിദ്യയുമായി.

    പ്രണയം

    നിങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചത് ഈ ചിത്രങ്ങളാണോ??

    ഇന്നസെന്‍സ് എന്ന ഹോളിവുഡ് സിനിമയെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് പ്രണയം. മോഹന്‍ലാലും അനുപം ഖേറും ജയപ്രഭയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചു. പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച ചിത്രം.

    English summary
    Here we bring the 10 classic love stories of Malayalam cinema, which are selected on the basis of the variety in theme and narration, and the intensity of romance depicted.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X