twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനും എന്റെ ഫാമിലിയുമായി ജയറാമെത്തുന്നു

    By Nisha Bose
    |

    Jayaram-Mamta
    വീണ്ടുമൊരു കുടുംബ ചിത്രത്തിന്റെ ഭാഗമാവാനൊരുങ്ങുകയാണ് കുടുംബ സദസ്സുകളുടെ പ്രിയനായകന്‍ ജയറാം. ജയരാജിന്റെ നായിക, കമലിന്റെ സ്വപ്‌ന സഞ്ചാരി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ജയറാമിന്റെ അടുത്ത ചിത്രം കെകെ രാജീവിന്റെ ഞാനും എന്റെ ഫാമിലിയുമാണ്. കോമഡിയും സെന്റിമെന്‍സുമെല്ലാം ഒത്തുചേര്‍ന്ന ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമാണ് ഞാനും എന്റെ ഫാമിലിയും. മംമ്തയാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ചെറിയാന്‍ കല്‍പ്പകവാടിയാണ്.

    സീരിയല്‍ രംഗത്ത് തിരക്കുള്ള സംവിധായകനായ രാജീവിന്റെ അരങ്ങേറ്റ ചിത്രമാണ് ഞാനും എന്റെ ഫാമിലിയും. മുന്‍പ് മമ്മൂട്ടിയെ വച്ച് ഒരു ചിത്രമെടുക്കാന്‍ രാജീവ് ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ നെടുമുടിവേണു, ജഗതിശ്രീകുമാര്‍, മനോജ്‌കെ.ജയന്‍, ബിന്ദുപണിക്കര്‍, മല്ലികസുകുമാരന്‍, തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. എം ജി ശ്രീകുമാറാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

    സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജിപി വിജയകുമാര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രം 2012ല്‍ തീയേറ്ററിലെത്തുന്ന ആദ്യ ജയറാം ചിത്രമായിരിക്കും. സീരിയല്‍ രംഗത്ത് നിന്നെത്തി സിനിമയില്‍ വിജയഗാഥ രചിച്ച സജി സുരേന്ദനെ പോലെ രാജീവും മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കരുതാം

    English summary
    
 K K Rajeev, the superhit serial director who is about to make his directorial debut in feature films, has titled his film as 'Njanum Ente Familyum'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X