twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകള്‍ പ്രതികരിച്ചാല്‍ എന്താണെന്ന് സംവിധായകന്‍

    By Gokul
    |

    കൊച്ചി: സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയാണെന്ന് കാട്ടി തന്റെ 100 ഡിഗ്രി സെല്‍ഷ്യല്‍സിനെതിരെ കേസ് കൊടുത്തതിനെതിരെ സംവിധാകയന്‍ രാകേഷ് ഗോപന്‍ പ്രതികരിച്ചു. സ്ത്രീകള്‍ പ്രതികരിച്ചാല്‍ അത് സ്ത്രീകള്‍ക്കെതിരെയുള്ള ചിത്രമായി മാറുമോയെന്ന് രാകേഷ് ഗോപന്‍ ചോദിക്കുന്നു.

    അഞ്ചു സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി കൊച്ചിയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെടുത്തത്. ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടുപോയ ഇവര്‍ അതിനോട് പ്രതികരിക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. സിനിമയെ സിനിമയായി കാണുകയാണ് വേണ്ടത്. കഥാപാത്രങ്ങളെ വിലയിരുത്തി ജീവിതത്തിലുള്ളവരെല്ലാം അതുപോലെയാണെന്ന് കരുതരുതെന്ന് സംവിധായകന്‍ പറയുന്നു.

    rakeshgopan

    ഡോ. മനോജ് നാരായണന്‍ നമ്പൂതിരി എന്നയാളാണ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതായും സമൂഹത്തിന് മോശമായ സന്ദേശം നല്‍കുന്നുവെന്നും ആരോപിച്ച് 100 ഡിഗ്രി സെല്‍ഷ്യല്‍സിനെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. ശ്വേതാ മേനോന്‍, മേഘ്‌ന, ഹരിത, ഭാമ, അനന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    ശിവജി ഗുരുവായൂര്‍, സേതു തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് സൗജന്യമായി സിനിമ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു. സംവിധായകന് സിനിമയില്‍ പരിചയക്കുറവുണ്ടെങ്കിലും താരതമ്യേന നിലവാരം പുലര്‍ത്തുന്നതാണ് 100 ഡിഗ്രി സെല്‍ഷ്യല്‍ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതിനിടയിലാണ് സ്ത്രീവിരുദ്ധതകാട്ടി സിനിമയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

    English summary
    100 Degree Celsius director Rakesh Japan reacts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X