twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാസില്‍ ചിത്രം പ്രിയദര്‍ശന്‍ നിര്‍മിയ്ക്കുന്നു

    By Ajith Babu
    |

    Fazil
    ഒരിടവേളയ്ക്ക് ശേഷം ഫാസില്‍ വീണ്ടും കോളിവുഡിലേക്ക്. മലയാളത്തില്‍ ചിത്രീകരണം പുരോഗമിയ്ക്കുന്ന ലിവിങ് ടുഗെദര്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു കൊണ്ടാണ് ഫാസില്‍ തമിഴിലേക്ക് തിരികെയെത്തുന്നത്.

    മലയാളത്തില്‍ പുതുമുഖങ്ങളായ ഹേമന്തും ശ്രീകലയുമാണ് ലിവിങ് ടുഗെദറിലെ പ്രധാന റോളുകള്‍ അവതരിപ്പിയ്ക്കുന്നത്. തമിഴ് റീമേക്കിലെ അഭിനേതാക്കള്‍ക്ക് വേണ്ടി ചെന്നൈയില്‍ ഓഡിഷന്‍ നടത്താന്‍ ഫാസില്‍ തീരുമാനിച്ചിട്ടുണ്ട്.

    ഈ പ്രൊജക്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡിലെ മുന്‍നിര സംവിധായകനായ പ്രിയദര്‍ശനാണ് ലിവിങ് ടുഗെദറിന്റെ തമിഴ് പതിപ്പ് നിര്‍മിയ്ക്കുന്നത്.

    കോളിവുഡില്‍ കാതലുക്ക് മര്യാദൈ പോലുള്ള വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ ഫാസിന്റെ അവസാന തമിഴ് ചിത്രം 2005ല്‍ തിയറ്ററുകളിലെത്തിയ ഒരു നാള്‍ ഒരു കനവ് എന്ന സിനിമയായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X