twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിമധ്യാന്തം: പ്രിയന്‍ മാപ്പു പറഞ്ഞു

    By Nisha Bose
    |

     Priyadarshan
    തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തില്‍ 'ആദിമധ്യാന്തം' സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതില്‍ ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പരസ്യമായി മാപ്പുപറഞ്ഞു. ആദ്യ ഓപ്പണ്‍ഫോറത്തില്‍ തന്നെ ഇതിനെ സംബന്ധിച്ച് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ മാപ്പു പറഞ്ഞത്.

    'സിനിമയും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും' എന്നതായിരുന്നു ഓപ്പണ്‍ഫോറത്തിന്റെ വിഷയം. ഇതിനിടെ സദസ്സിലുണ്ടായിരുന്ന പ്രതിനിധികള്‍ ആദിമധ്യാന്തം ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ജൂറി സമ്മതിച്ചിട്ടും മന്ത്രിയും ചെയര്‍മാനും ഇടപെട്ട് ആദിമധ്യാന്തത്തെ പുറത്താക്കിയെന്നായിരുന്നു ഇവരുടെ ആരോപണം.

    സംവിധായകരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെ തടസ്സപ്പെടുത്തുന്ന നടപടിയാണ് മന്ത്രിയുടേയും കൂട്ടരുടേയും ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ സദസ്സില്‍ വന്‍ ബഹളമായി.

    ആദിമധ്യാന്തത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് ഓപ്പണ്‍ ഫോറം നിയന്ത്രിച്ചിരുന്ന പന്തളം സുധാകരന്‍ പറഞ്ഞതോടെ ഇവര്‍ പ്രകോപിതരായി.

    ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം മാത്രം ഓപ്പണ്‍ ഫോറം നടത്തിയാല്‍ മതിയെന്നായി പ്രതിനിധികള്‍. നിയമപ്രകാരമുള്ള എല്ലാ കടമ്പകളും കടന്നിട്ടും രാഷ്ട്രീയ കാരണങ്ങളാല്‍ ആദിമധ്യാന്തം ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ആരോപിച്ചു.

    തുടര്‍ന്ന് ആദിമധ്യാന്തത്തെ ഒഴിവാക്കാനിടയായതില്‍ ഖേദമുണ്ടെന്നും താന്‍ പരസ്യമായി മാപ്പുപറയുകയാണെന്നും പ്രിയദര്‍ശന്‍ അറിയിക്കുകയായിരുന്നു. ആദിമധ്യാന്തം ലോകസിനിമാ വിഭാഗത്തില്‍ ഒരുതവണ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായെന്ന് പിന്നീട് ചെയര്‍മാന്‍ അറിയിച്ചു.

    English summary
    Chalachithra Academy chairman Priyadarshan unconditionally apologized to the director of ‘Adimadhyantham’ for removing his film from the competition section of the IFFK. “What had happened was unfortunate,” Mr Priyadarshan said at the IFFK Open Forum on the topic ‘Freedom of Expression’ held in the New Theatre premises on Saturday. “I am sorry for what I have done. Such a mistake will never happen in future,” he added.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X