twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചവറുവാരാനെത്തിയ മമ്മൂട്ടിക്ക് പിന്നാലെ ആലപ്പുഴ

    By Ajith Babu
    |

    Mammootty
    നഗരങ്ങളില്‍ ചപ്പുചവറുകള്‍വാരി ശുചീകരണപ്രവര്‍ത്തനം നടത്തുന്നവരെ കാണുമ്പോള്‍ മൂക്കുംപൊത്തി കടന്നുപോകുന്നവര്‍ നമുക്കിടയില്‍ കുറവല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴ നഗരം ഒരു ശുചീകരണതൊഴിലാളിയ്ക്ക് പിന്നാലെയായിരുന്നു. കൂളിങ് ഗ്ലാസും അടിപൊളി വേഷങ്ങളും ഒഴിവാക്കി കാക്കി ഷര്‍്ട്ടും പാന്റും ധരിച്ച് സാക്ഷാല്‍ മമ്മൂട്ടിയാണ് ആലപ്പുഴ അടിച്ചുവൃത്തിയാക്കാന്‍ ഇറങ്ങിയത്.

    ബാബുജനാര്‍ദനന്‍ ഒരുക്കുന്ന '1993 ബോംബെ മാര്‍ച്ച് 12' എന്ന സിനിമയുടെ ഷൂട്ടിങായിരുന്നു ആലപ്പുഴയിലെ മുപ്പാലത്തിന് സമീപം നടന്നത്. താരത്തെ നേരില്‍ കാണാന്‍ ജനം തടിച്ചുകൂടിയതോടെ പൊലീസ് കാവലോടെയാണ് ശുചീകരണം പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞത്.

    നഗരസഭയിലെതന്നെ ശുചീകരണത്തൊഴിലാളി സമീറായാണ് മമ്മൂട്ടി അഭിനയിച്ചത്. ലാല്‍ വേഷമിടുന്ന നിസാര്‍ എന്ന കഥാപാത്രത്തിനും മറ്റു ജീവനക്കാര്‍ക്കുമൊപ്പം നഗരസഭയുടെ വാഹനത്തില്‍ ചപ്പുചവറുകള്‍ കൊണ്ടുപോകുന്നതും തട്ടുകടയില്‍ ഉണ്ടാകുന്ന രംഗങ്ങളുമൊക്കെ വിപിന്‍ മോഹന്‍ ഭംഗിയായി ക്യാമറയിലേക്ക് പകര്‍ത്തി.

    മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദവും മറ്റും ബന്ധപ്പെടുത്തിയാണ് ബാബു പുതിയ ചിത്രമൊരുക്കുന്നത്. 93ലെ മുംബൈ സ്‌ഫോടനത്തിന്റെ ആഘാതം ആലപ്പുഴ നഗരവാസിയായ ആബിദ എന്ന യുവതിയുടെയും സഹോദരന്‍ ഐ.ടി.പ്രൊഫഷണലായ ഷാജഹാന്റെയും മദ്രാസിലെ പൂജാരിയായ സദാനന്ദ ഭട്ടിന്റെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. സിനിമയുടെ പ്രധാന ലൊക്കേഷന്‍ കോട്ടയമാണ്.

    English summary
    Bombay March 12, which is Babu Janardhanan’s debut directorial venture, has Mammootty in the lead and goes back in time, to the early 1990’s. The film zooms in on the Mumbai riots of 1993 and strives to talk about the sufferings of the common people during those turbulent times.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X