»   » ഗായിക മഞ്‌ജരി വിവാഹിതയായി

ഗായിക മഞ്‌ജരി വിവാഹിതയായി

Posted By: Super Admin
Subscribe to Filmibeat Malayalam

തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക മഞ്‌ജരി വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ വിവേകാണ്‌ വരന്‍. ശനിയാഴ്‌ച തിരുവനന്തപുരത്തെ സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹം.

കെജെ യേശുദാസ്‌, സുരേഷ്‌ ഗോപി, ഒഎന്‍വി കുറുപ്പ്‌, ഷാജി കൈലാസ്‌, കെ.എസ്‌ ചിത്രം, ശ്യാമപ്രസാദ്‌, എംജി ശ്രീകുമാര്‍, ശിവന്‍കുട്ടി എംഎല്‍എ, സൂര്യാ കൃഷ്‌ണമൂര്‍ത്തി, മേനക, തുടങ്ങി, ചലച്ചിത്രം സാസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

manjari

ബാബുരാജേന്ദ്രന്റെയും ഡോക്ടര്‍ ലതാ രാജേന്ദ്രന്റെയും മകളാണ്‌ മഞ്‌ജരി. പ്രസാദിന്റെയും മാലാ പ്രസാദിന്റെയും മകനാണ്‌ നാവികസേനയില്‍ ഫൈറ്റര്‍ പൈലറ്റ്‌ ആയ വിവേക്‌.

സ്‌കൂള്‍ കാലം തൊട്ടുതന്നെ സംഗീതത്തില്‍ കഴിവ്‌ തെളിയിച്ച മഞ്‌ജരി ഹിന്ദുസ്ഥാനി സംഗീതത്തിലൂടെയാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. മോഹന്‍ലാലിന്റെ വാമനപുരം ബസ്‌ റൂട്ട്‌ എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗായികയായുള്ള അരങ്ങേറ്റം.

വടക്കും നാഥനിലെ രവീന്ദ്രന്‍ മാസ്റ്ററിന്റെ സംഗീതനിര്‍ദ്ദേശത്തില്‍ പാടിയ പാഹി പരം പൊരുളേ എന്ന ഗാനമാണ്‌ യഥാര്‍ത്ഥത്തില്‍ മജ്ഞരിയ്‌ക്ക്‌ ഒരു ബ്രേക്ക്‌ നല്‍കിയത്‌.

ജയരാജിന്റെ മകള്‍ക്ക്‌ എന്ന ചിത്രത്തിലെ മുകിലിന്‍ മകളെ എന്ന ഗാനത്തിലൂടെ മഞ്‌ജരി മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന സരക്കാര്‍ പുരസ്‌കാരം നേടിയിരുന്നു. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന വിവേകിന്‌ മഞ്‌ജരി സംഗീത രംഗത്ത്‌ തുടരണമെന്നുതന്നെയാണ്‌ ആഗ്രഹം.

English summary
Play back singer Manjari got married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam