For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലക്‌സാണ്ടറിന്റെ റിലീസ് അനിശ്ചിതമായി നീട്ടി

    By Ajith Babu
    |

    Mohanlal
    മോഹന്‍ലാല്‍ നായകനായ അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ റിലീസ് അനിശ്ചിതമായി നീട്ടി. ഏപ്രില്‍ 15ന് വിഷു ദിനത്തില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. വന്‍ പ്രതീക്ഷകളോടെ പ്രിയതാരത്തിന്റെ ചിത്രത്തെ വരവേല്ക്കാനിരുന്ന ലാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് പിന്‍വാങ്ങിയത്.

    14ന് വൈകിട്ടോടെയാണ് ചിത്രത്തിന്റെ റിലീസ് ഉണ്ടാവില്ലെന്ന വിവരം തിയറ്ററുടമകളെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ നിര്‍മാതാവായ വിബികെ മേനോന് പെടുന്നനെ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് റിലീസ് മാറ്റാന്‍ ഇടയാക്കിയതെന്നും സൂചനകളുണ്ട്.

    ലാലിനെ നായകനാക്കി മുരളി നാഗവള്ളി സംവിധാനം ചെയത് ചിത്രത്തില്‍ സായ്കുമാര്‍, ജഗദീഷ്, ല്ക്ഷ്മി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ദുബയിലും മുംബൈയിലുമായാണ് സിനിമ ഷൂട്ട് ചെയ്തിരിയ്ക്കുന്നത്.

    ഏപ്രില്‍ 16ന് മുതല്‍ പുതിയ റിലീസുകള്‍ക്ക് സിനിമാസംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതോടെ അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ റിലീസ് അനിശ്ചിതമായി നീണ്ടിരിയ്ക്കുകയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X