Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഡാനിയേലയ്ക്ക് മലയാളത്തോട് പ്രേമം
സ്പാനിഷ് മസാല വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ഇതെന്റെ ഭാഗ്യമാണ്. എല്ലാം നല്ലതുപോലെ അവസാനിച്ചതില്‍ സന്തോഷമുണ്ട്. ലാല്‍ജോസിന്റെ സിനിമയുടെ ഭാഗമാവാന്‍ സാധിച്ചു. ഉമ്മ, നമസ്തെ, നന്ദി...അങ്ങനെ കുറച്ചു മലയാളം വാക്കുകളും ഇതിനകം മനസ്സില്‍ കയറി പറ്റിയിട്ടുണ്ട്-കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡാനിയേല സാച്ചില്‍ മനസ്സു തുറന്നു.
ഷൂട്ടിങിനിടയില്‍ ഭാഷ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദിലീപില്‍ നിന്ന് നല്ല സഹായമാണ് ലഭിച്ചത്. ഭാഷ അറിയാത്ത എനിക്ക് നീളമുള്ള മലയാളം ഡയലോഗുകള്‍ പറയാനുണ്ടായിരുന്നു. സിനിമയിലെ പാട്ടുകളെല്ലാം അടിപൊളിയാണ്.
ആദ്യം ദിലീപിന്റെ നായികയായി വിദേശതാരം എമി ജാക്സണ് എത്തുമെന്നായിരുന്നു വാര്‍ത്ത.മലയാളിയായ യുവാവ് ഒരു സ്പാനിഷ് സുന്ദരിയുമായി പ്രണയത്തിലാവുന്നതാണ് കഥ. സിനിമയുടെ 90 ശതമാനം ഭാഗവും സ്പെയിനിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ബിഗ് സ്ക്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ നൗഷാദാണ് സിനിമ നിര്‍മ്മിക്കുന്നത്.
കുഞ്ചാക്കോ ബോബന്, ബിജുമേനോന് എന്നിവര്‍ അതിഥിതാരങ്ങളായി എത്തുന്നുണ്ട്. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ലാല്‍ജോസിന്റെ മിക്ക സിനിമകള്‍ക്കും സംഗീതം നല്കുന്ന വിദ്യാസാഗറാണ്.