twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാന്റ് മാസ്റ്റര്‍ ലാലിന് തുണയാവുമോ?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/16-female-over-take-cobra-box-of-aid0166.html">« Previous</a>

    Grand Master
    മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ വിഷുച്ചൂടില്‍ നിന്നും മാറിനില്‍ക്കുകയാണ്. ഏപ്രില്‍ 27നാണ് ലാലിന്റെ പൊലീസ് സിനിമ തിയറ്ററുകളിലെത്തുന്നത്.

    വിദേശ സിനിമയുടെ കഥാപരിസരം ആരോപിക്കപ്പെട്ടു തുടങ്ങിയെങ്കിലും ഒരു ഹിറ്റ് സൃഷ്ടിക്കാന്‍, പഴയ മാടമ്പി പ്രതാപം സൂക്ഷിക്കാന്‍ ഗ്രാന്റ്മാസ്‌റര്‍ക്ക് ആവുമോ എന്ന് കണ്ടറിയണം.

    ബ്യൂട്ടിഫുള്‍, ഈ അടുത്തകാലത്ത്, ഓര്‍ഡിനറി എന്നിവയിലേക്ക് കടന്നു വന്നുകൊണ്ട് 22 ഫീമെയില്‍ കോട്ടയം പുതിയ ട്രെന്റ് കാത്തു സൂക്ഷിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളുടെ ഇമേജ് വെച്ച് കൊണ്ട് മാത്രം സിനിമ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ഇനിയും മനസ്സിലാക്കാത്ത വരുടെ സിനിമകള്‍ കാലിടറുക തന്നെ ചെയ്യും.

    പ്രമേയത്തിലെ പുതുമയും ആകര്‍ഷകത്വവും അവയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങളും കൊണ്ടേ ഇനി സിനിമയ്ക്ക് നിലനില്‍പ്പുള്ളു എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇത് പക്ഷേ തിരിച്ചറിയാന്‍ യുവത്വം കടം വാങ്ങുന്ന സൂപ്പര്‍ താരങ്ങളും, മങ്ങിയ പ്രതിഭ തിരിച്ചറിയാത്ത ഫിലിം മേക്കേഴ്‌സും തയ്യാറാവുന്നില്ല. ഇതിനിടയില്‍ ബാദ്ധ്യതകള്‍ കൂടി വരുന്നത് നിര്‍മ്മാതാക്കള്‍ക്കും പാവം പ്രേക്ഷകര്‍ക്കുമാണ്.

    വമ്പന്‍ ബഡ്ജറ്റിലൊരുങ്ങുന്ന സൂപ്പര്‍താര കെട്ടുകാഴ്ചകള്‍ക്ക് ഇനിയും ഇരയാവേണ്ടതുണ്ടോയെന്ന് നിര്‍മ്മാതാക്കള്‍ ചിന്തിക്കുക.

    ആദ്യപേജില്‍
    കോബ്രയെ വെട്ടി ഫീമെയില്‍ ക്ലിക്ക്ഡ്

    <ul id="pagination-digg"><li class="previous"><a href="/news/16-female-over-take-cobra-box-of-aid0166.html">« Previous</a>

    English summary
    Gearing up to take on last week's release, ‘Mayamohini,' are two films that belong to entirely different genres – ‘Cobra' and ‘22 Female Kottayam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X