twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ മാജിക്ക് മങ്ങുന്നു?

    By Ajith Babu
    |

    Mohanlal is in deep trouble!
    മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരെന്ന് ചോദിച്ചാല്‍ നിസംശയം പറയാം, മോഹന്‍ലാല്‍. ലക്ഷക്കണക്കിന് വരുന്ന ആരാധകരെ തിയറ്ററുകളിലെത്തിയ്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിന് സിനിമാലോകം ഒരുപേരുമിട്ടു- ലാല്‍ മാജിക്ക്. ചിത്രം മോശമായാലും കരിയറിലുടനീളം ഒരു മിനിമം ഗ്യാരണ്ടി വിജയം നിര്‍മാതാവവിന് ഉറപ്പു നല്‍കാന്‍ തന്റെ മാജിക്കിലൂടെ ലാലിന് കഴിഞ്ഞിരുന്നു. ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ തിയറ്ററുകള്‍ ഉത്സവവപറമ്പാകുന്നതും നമ്മള്‍ ഒരുപാട് തവണ കണ്ടതാണ്. എന്നാല്‍ ഇതെല്ലാം പഴങ്കഥകളാവുകയാണോ? അടുത്തകാലത്തിറങ്ങിയ ലാല്‍ സിനിമകളുടെ പ്രകടനമാണ് ഇത്തരമൊരു സംശയം ഉണര്‍ത്തുന്നത്.

    ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഒരു നാള്‍ വരും എന്ന ചിത്രത്തിന് ലഭിച്ച തണുത്ത വരവേല്‍പ്പ് ലാലിന്റെഅഭ്യുദയകാംക്ഷികളെ അസ്വസ്ഥരാക്കുന്നതാണ്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം വന്‍വിജയം നേടുമെന്നാണ് സിനിമാലോകം കരുതിയിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ നിന്നു ലഭിയ്ക്കുന്ന സമ്മിശ്രപ്രതികരണം ഒട്ടും ശുഭകരമല്ലെന്നതാണ് സത്യം.

    കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ 71 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. എന്നാല്‍ ലാല്‍ സിനിമകളിറങ്ങുമ്പോഴുള്ള ആരാധകരുടെ തള്ളിക്കയറ്റം ഒറ്റ സെന്ററിലും ഇല്ലാത്തത് മലയാള സിനിമാ വിപണിയെ തന്നെ ഏറെ അമ്പരിപ്പിയ്ക്കുന്നു. സൂപ്പര്‍താരമെന്ന നിലയില്‍ ലാലിന്റെ താരമൂല്യത്തെ കാര്യമായി ബാധിയ്ക്കുന്നതാണ് ഇത്.

    മോഹന്‍ലാല്‍ ആരാധകരുടെ ശക്തികേന്ദ്രങ്ങളായ എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ സാധാരണഗതിയില്‍ ഒന്നിലധികം സെന്ററുകളിലാണ് അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുക. പക്ഷേ ഇവിടെയെല്ലാം ഒരോ കേന്ദ്രങ്ങളില്‍ വീതമാണ് ചിത്രം റിലീസ് ചെയ്തത്. എന്നിട്ടു പോലും ഒരു ഇനീഷ്യല്‍ പുള്‍ സൃഷ്ടിയ്ക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. എറണാകുളത്തെ ഏറ്റവും വലിയ തിയറ്ററായ സരിതയില്‍ നൂണ്‍ഷോ മാത്രമാണ് ഒരു നാള്‍ വരും പ്രദര്‍ശിപ്പിയ്ക്കുന്നത്. മറ്റു ഷോകളെല്ലാം ഇടത്തരം തിയറ്ററായ സവിതയിലാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. തൊള്ളായിരം സീറ്റുകളുള്ള തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയറ്ററിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വാരാന്ത്യത്തില്‍പ്പോലും കഷ്ടിച്ച് ഹൗസ്ഫുള്‍ ആകുമ്പോള്‍ അഡ്വാന്‍സ് ബുക്കിങിന്റെ കാര്യവും പിന്നോക്കമാണ്. മറ്റൊരു വമ്പന്‍ തിയറ്ററായ കോട്ടയം അഭിലാഷില്‍ ആദ്യദിവസങ്ങളില്‍ പോലും 85 ശതമാനം കളക്ഷനാണ് ലലഭിച്ചത്

    അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ പരാജയത്തിന് ശേഷം ലാലിന്റെ തിരിച്ചുവരുമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതിയിരുന്ന ചിത്രമായിരുന്നു ഒരു നാള്‍ വരും എന്ന കാര്യം കൂടി ഓര്‍ക്കണം. എക്കാലത്തെയും ഷുവര്‍ബെറ്റായ മോഹന്‍ലാല്‍-ശ്രീനി ടീമിന്റെ സിനിമയാണ് ഈ പ്രതിസന്ധി നേരിടുന്നത്. ലാല്‍ തന്റെ റോള്‍ മനോഹരമാക്കിയെങ്കിലും ശ്രീനിയുടെ തിരക്കഥയില്‍ വന്ന പാളിച്ചകളാണ് ചിത്രത്തിന്റെ പ്രധാന ദൗര്‍ബല്യമെന്നാണ് നിരൂപകര്‍ വിലയിരുത്തപ്പെടുന്നത്.

    ഇതൊക്കെയാണെങ്കിലും അണിയറയില്‍ ഒരുങ്ങുന്ന ഒരുപിടി ലാല്‍ സിനിമകള്‍ തിയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിയ്ക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X