twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാമിലിയെ കാണാന്‍ ഫാമിലികളില്ല

    By Ajith Babu
    |

    Njanum Ente Familiyum
    മിനി സ്‌ക്രീനിലെ സൂപ്പര്‍സംവിധായകനായ കെകെ രാജീവിന്റെ ആദ്യചലച്ചിത്ര സംരംഭമായ ഞാനും എന്റെ ഫാമിലിയും ബോക്‌സ് ഓഫീസില്‍ തിരിച്ചടി നേരിടുന്നു. ജയറാം, മംമ്ത, മൈഥിലി, മനോജ് കെ ജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്ന ഞാനും എന്റെ ഫാമിലിയ്ക്കും നല്ലൊരു ഇനീഷ്യല്‍ പുള്‍ പോലും നേടാനായില്ല.

    പേര് സൂചിപ്പിയ്ക്കും പോലെ ഒരു കുടുംബത്തിന്റെ കഥയാണ് രാജീവ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിയ്ക്കുന്നത്. ഡോക്ടര്‍ ദീനാനാഥും പ്രിയയും ഡോക്ടര്‍മാരാണ്. ഡോക്ടര്‍ മിക്കവാറും പ്രൊഫഷണല്‍ ടൂറിലും തിരക്കിലുമാണ്. മെഡിക്കല്‍ കോളേജിലെ പഴയ കാമുകി സോഫിയയും അവരുടെ ഭര്‍ത്താവും ഡോ. ദീനാനാഥിന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴുണ്ടാകുന്ന താളപ്പിഴകളാണ് സിനിമയുടെ പ്രമേയം.

    കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രം നിര്‍മിച്ചതെങ്കിലും ഫാമിലികള്‍ പോലും സിനിമിയെ കൈവിട്ട മട്ടാണ്. ആദ്യവാരത്തിന് ശേഷം റിലീസിങ് സെന്ററുകളില്‍ നിന്ന് നൂണ്‍ ഷോ പോലും കാണാതെ പടം പുറത്തായത് ഇതാണ് സൂചിപ്പിയ്ക്കുന്നത്.

    സീരിയല്‍ പ്രേക്ഷകരെ തിയറ്ററുകളിലെത്തിയ്്ക്കാനുള്ള ശ്രമമാണ് ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയിലൂടെ സംവിധായകന്‍ ശ്രമിച്ചിരിയ്ക്കുന്നത്. രാജീവിന്റെ സീരിയലുകള്‍ വീട്ടിലിരുന്ന് കാണാന്‍ അവസരമുള്ളപ്പോള്‍ എന്തിന് തിയറ്ററിന് പോകണമെന്നായിരിക്കും ഒരുപക്ഷേ ഫാമിലികള്‍ കരുതിയിരിക്കുക.

    English summary
    Actor Jayaram has the loyal backing of family audiences and director K K Rajeev has been directing long running television serials. They join forces in Njanum Ente Familiyum scripted by Cheriyan Kalpakavadi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X