twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അബു പുറത്ത്; ഓസ്‌കാര്‍ സ്വപ്‌നം പൊലിഞ്ഞു

    By Ajith Babu
    |

    Adaminte Makan Abu,
    മലയാളത്തിന്റെ ഓസ്‌കാര്‍ സ്വപ്‌നങ്ങള്‍ക്ക് അന്ത്യം, ഒമ്പത് സിനിമകളടങ്ങുന്ന മികച്ച വിദേശ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് ആദമിന്റെ മകന്‍ അബു പുറത്തായതോടെ കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമാ പ്രതീക്ഷകള്‍ തന്നെയാണ് അസ്തമിച്ചത്.

    മികച്ച വിദേശചിത്രം തിരഞ്ഞെടുക്കുന്ന ആദ്യഘട്ടത്തില്‍ ഓസ്‌കാര്‍ കമ്മിറ്റി 63 ചിത്രങ്ങളാണ് കണ്ടത്. ഇതില്‍ നിന്ന് ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്‍മാര്‍ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്‌നസ്(പോളണ്ട്), വാരിയേഴ്‌സ് ഓഫ് ദി റെയിന്‍ബൊ(തായ് വാന്‍)എന്നീ ചിത്രങ്ങളാണ് ിതരിഞ്ഞെടുത്തത്. പ്രത്യേക കമ്മിറ്റി ഇതില്‍ നിന്ന് അഞ്ച് ചിത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും.

    സോഹന്‍ റോയിയുടെ ഡാം 999 ആണ് ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷ. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പുറമെ ചിതത്തിലെ മൂന്നു ഗാനങ്ങളാണ് ഓസ്‌കറിനായി മത്സരിക്കുന്നത്. ജനുവരി 24ന് അവസാന നോമിനേഷനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ഏതൊക്കെ ചിത്രങ്ങളാണ് ശേഷിക്കുക എന്നതിന്റെ ശരിയായ രൂപം ലഭ്യമാകൂ. ഫിബ്രവരി 26നാണ് ലോസാഞ്ചലസിലെ കൊടാക് തിയേറ്ററില്‍ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

    ദേശീയ അവാര്‍ഡടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ആദമിന്റെ മകന്‍ അബു സംവിധാനം ചെയ്തത് സലീം അഹമദ് ആണ്. ചിത്രത്തില അഭിനയത്തിന് നടന്‍ സലികുമാറിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

    English summary
    Malayalam film Adaminte Makan Abu, India's official entry to the upcoming Academy Awards, has failed to make it to the top nine shortlist for the Best Foreign Film for 2011.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X