twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സലാം സലീം കുമാര്‍....

    By Ajith Babu
    |

    Salim Kumar
    ഒരു ഹാസ്യതാരത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം തേടിവന്നത് ഇന്ത്യന്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുണ്ടാവും. എന്നാല്‍ അനുകരണകലയിലൂടെ അഭിനയരംഗത്തെത്തിയ സലീമിന്റെ അഭിനയവൈഭവം നേരത്തെ തന്നെ മനസ്സിലാക്കിയ മലയാളിയെ ഇതൊട്ടും അദ്ഭുതപ്പെടുത്തുന്നുണ്ടാവില്ല.

    ഹാസ്യതാരമായി തിളങ്ങുമ്പോഴും വല്ലപ്പോഴും ലഭിച്ചിരുന്ന ഗൗരവമാര്‍ന്ന വേഷങ്ങള്‍ മികച്ചതാക്കാന്‍ സലീമിന് സാധിച്ചിരുന്നു. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ സലീമിന്റെ പ്രകടനം പ്രേക്ഷകരെ വിസ്മയിപ്പിച്ചുവെന്ന് തന്നെ പറയാം.

    ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു സലീമിന് തന്റെ അഭിനയമികവ് പൂര്‍ണമായും പുറത്തെടുക്കാനുള്ള ആദ്യമായി അവസരം ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനടുത്ത് എത്തിയെങ്കിലും നേരിയ വ്യത്യാസത്തിന് സലീമീന് അന്നത് നഷ്ടമായി.

    തലനാരിഴയ്ക്ക് അന്ന് കൈവിട്ട പുരസ്‌കാരമാണ് ഇത്തവണ സലിംകുമാറിനെ തേടിവന്നിരിയ്ക്കുന്നത്. സലിംകുമാറിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ വേഷമായിരുന്നു 'ആദാമിന്റെ മകന്‍ അബു'വിലേത്. ഹജ്ജിന് പോകാന്‍ വഴിയില്ലാതെ കഷ്ടപ്പെടുന്ന വൃദ്ധന്റെ വേഷം ഉജ്ജ്വലമാക്കാന്‍ സലീമിന് കഴിഞ്ഞു.

    പ്രാദേശിക അവാര്‍ഡുകളില്‍ തഴഞ്ഞ ആദാമിന്റെ മകന്‍ എന്ന ചിത്രം ദേശീയ അവാര്‍ഡിന് പരിഗണിച്ചത് ദൈവനിയോഗമാണെന്ന് സലീം പറയുന്നു. ഈ കഥാപാത്രം തന്റെ മാത്രം മികവല്ലെന്നും പറയുന്നതിലൂടെ സലീം എളിമയുടെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്.

    English summary
    Salim Kumar is the National Award winner for Best Actor. He has bagged this prestigious award for the film Adaminte Makan Abu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X