twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബസ്സിനുള്ളില്‍ മണിയടിച്ച് തെറ്റയില്‍

    By Ajith Babu
    |

    Thettayil
    പാലാ കെഎസ്ആര്‍ടി സ്റ്റാന്‍ഡില്‍ നിന്നും ഷൊര്‍ണൂരേക്ക് പാകുന്ന ബസില്‍ ടിക്കറ്റ് കൊടുക്കാനൊരു വിഐപി കണ്ടക്ടര്‍. വേറാരുമല്ല സാക്ഷാല്‍ ഗതാഗതമന്ത്രി തന്നെയായിരുന്നു മണിയടിച്ച് ബസ്സില്‍ കയറിയ കണ്ടക്ടര്‍.

    ഗതാഗത മന്ത്രിയുടെ പുതിയ പരീക്ഷണമാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി, ഒരു സിനിമാ ഷൂട്ടിങിന് വേണ്ടിയാണ് മന്ത്രി ജോസ് തെറ്റയില്‍ കാക്കിയണിഞ്ഞ് കണ്ടക്ടറായി ബസ്സില്‍ കയറിയത്. നവാഗത സംവിധായകന്‍ മഹാദേവന്‍ സംവിധാനം ചെയ്യുന്ന കാണാക്കൊമ്പത്തിന്റെ ആദ്യരംഗത്തിലാണ് മന്ത്രി കണ്ടക്ടറായി വേഷമിട്ടത്.

    ഈ സിനിമയുടെ പ്രത്യേകതകള്‍ ഇവിടെയും തീരുന്നില്ല. കാണാക്കൊമ്പത്തിന്റെ ആദ്യ ക്ലാപ്പടിച്ചതും മറ്റൊരു വിഐപിയായിരുന്നു. പാലാക്കാരുടെ എല്ലാമെല്ലാമായ കെഎം മാണിയായിരുന്നു തെറ്റയലിനെ സാക്ഷി നിര്‍ത്തി ആദ്യക്ലാപ്പടിച്ചത്. ഒരൊറ്റ സീനില്‍ മാത്രമാണ് തെറ്റയില്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായല്ല മന്ത്രി സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ നഗരം എന്നൊരു ചിത്രത്തില്‍ ഒരു ജഡ്ജിയായും ജോസ് തെറ്റയില്‍ അഭിനയിച്ചിരുന്നു.

    മന്ത്രിയുടെ സിനിമാഭിനയവും മാണിച്ചായന്റെ ക്ലാപ്പടിയും ക്യാമറയില്‍ പകര്‍ത്താന്‍ വന്‍മാധ്യമപ്പട തന്നെ പാലാ സ്റ്റാന്‍ഡിലെത്തിയിരുന്നു. ബിജു മേനോന്‍, മൈഥിലി എന്നിങ്ങനെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ കാണാക്കൊമ്പത്തില്‍ അഭിനയിക്കുന്നുണ്ട്.

    English summary
    Transport Minister Jose Thettayil turned actor for "Kanakonbatth", a film directed by Mahadevan. The minister took on the role of a bus conductor and got his scene right on the first take itself.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X